ടെക്‌നോപാര്‍ക്ക് ടി ഇ സി ഹോസ്പിറ്റലില്‍ മികച്ച രോഗനിര്‍ണയ സംവിധാനങ്ങള്‍ ഒരുക്കി ഗൈഡ്ഹൗസ് ഇന്ത്യ

ഗൈഡ്ഹൗസ് ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന മികച്ച നിലവാരത്തിലുള്ള രോാഗനിര്‍ണയ സംവിധാനങ്ങള്‍ കുറഞ്ഞ നിരക്കിലാണ് ടെക്‌നോപാർക്ക് ജീവനക്കാർക്കും കുടുംബങ്ങൾക്കും ലഭ്യമാക്കുന്നത്.

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് കാമ്പസിനുള്ളിലെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് (ടി ഇ സി) ഹോസ്പിറ്റലിന് ഗൈഡ് ഹൗസ് ഇന്ത്യ 15 ലക്ഷം രൂപ സംഭാവന ചെയ്തു. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ഉള്ള വാണിജ്യസ്ഥാപനങ്ങള്‍ക്ക് ആഗോളതലത്തില്‍ കണ്‍സല്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്ന ഗൈഡ്ഹൗസ് ഇന്ത്യ സംഭാവന ചെയ്ത ഈ തുക ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് (ടി ഇ സി) ഹോസ്പിറ്റലിന് സമ്പൂര്‍ണമായ രീതിയില്‍ ഡയഗ്നോസ്റ്റിക് സംവിധാനങ്ങള്‍ ഒരുക്കുന്നതിനാണ് ഉപയോഗിച്ചിട്ടുള്ളത്.

ഗൈഡ് ഹൗസ് ഇന്ത്യയിലെ ജീവനക്കാര്‍ എപ്പോഴും സമൂഹത്തിന് മികച്ച സംഭാവനകള്‍ നല്‍കുന്നതില്‍ ഏറെ ബദ്ധശ്രദ്ധരാണ്. ലോകമെമ്പാടും കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും അവര്‍ സമൂഹത്തിന് നല്‍കിയ മികച്ച സംഭാവനകളിലൂടെ ഇക്കാര്യം പ്രകടമാണ്. ടി ഇ സി ഹോസ്പിറ്റലിലേക്ക് നല്‍കിയ സംഭാവനയിലൂടെ വാങ്ങിയ ലാബ് സംവിധാനങ്ങളിൽ ഒരു ആര്‍.ടി.പി സി.ആര്‍ മെഷീനും മറ്റ് പരിശോധനാ ഉപകരണങ്ങളും ഉള്‍പ്പെടുന്നു. ടെക്‌നോപാര്‍ക്കിലെ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ ഡയഗ്നോസ്റ്റിക് സംവിധാനങ്ങള്‍ ഇതിലൂടെ ലഭ്യമാകും.

പുതിയ പരിശോധനാ സംവിധാനങ്ങള്‍ ഗൈഡ്ഹൗസ് ഇന്ത്യ പാർട്ണറും കണ്‍ട്രി ഹെഡുമായ മഹേന്ദ്രസിംഗ് റാവത്ത്, ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ ആര്‍ എസ്, അഡ്മിനിസ്‌ട്രേഷന്‍ ഇന്‍ ചാര്‍ജ്ജ് റാണാ.ടി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ടി ഇ സി ഹോസ്പിറ്റലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും തങ്ങളുടെ സി.എസ്.ആര്‍ സേവനങ്ങള്‍ വിപുലമായ തേതില്‍ ഇനിയും തുടരുമെന്നും മഹേന്ദ്രസിംഗ് റാവത്ത് വ്യക്തമാക്കി.

ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ ഗൈഡ്ഹൗസ് ഇന്ത്യ നല്‍കുന്ന മികച്ച സംഭാവനകളില്‍ ഒന്നാണ് ഈ പുതിയ സംരംഭം. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ടി ഇ സി ഹോസ്പിറ്റലിലെ പുതിയ ഡയഗനോസ്റ്റിക് സംവിധാനങ്ങള്‍ ഏറെ പ്രയോജനപ്രദമാകും.

Photo: Guidehouse India Partner and Country Head Mahendra Singh Rawat; Director Unnikrishnan RS, and Administration in-Charge Rana T, along with TEC Hospital management, at the inauguration of the full-fledged diagnostic facility at the TEC Hospital in Technopark

Print Friendly, PDF & Email

Leave a Comment

More News