ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ കലാമേള ഏപ്രില്‍ 23-നു സീറോ മലബാര്‍ കത്തീഡ്രലിന്റെ വിവിധ സ്റ്റേജുകളിലായി നടത്തപ്പെടുന്നതാണ്. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ടു വര്‍ഷമായി കലാമേള നടത്തുവാന്‍ സാധിക്കാതെ പോയതിനാല്‍ ഈവര്‍ഷം അതിന്റെ കുറവുകള്‍ നികത്തി എല്ലായിനങ്ങളിലും മത്സരം നടത്താന്‍ തീരുമാനിച്ചു.
ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയും നേരിട്ടും വിവിധ കലകള്‍ അഭ്യസിക്കുന്ന കുട്ടികള്‍ക്ക് അത് അവതരിപ്പിക്കുന്നതിനും സമ്മാനങ്ങള്‍ നേടുന്നതിനുമുള്ള അവസരമായിരിക്കുമിത്. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, മാസ്റ്റേഴ്‌സ് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടതതുന്നത്.
ഭരതനാട്യം, മോഹിനിയാട്ടം, ഫോക്ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, വെസ്റ്റേണ്‍ ഡാന്‍സ്, മലയാളം സോങ് ഇംഗ്ലീഷ് സോങ്, ക്ലാസിക്കല്‍ സോങ്, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, പ്രസംഗം – മലയാളം, ഇംഗ്ലീഷ്, മലയാളം വായന, ഡബ്മാഷ്, ഫാന്‍സഡ്രസ്, ഡ്രോയിംഗ്, പെയിന്റിംഗ്, ഫിലിം സോങ് (കരാക്കെയോടുകൂടി), ചെണ്ട മത്സരം (അഡള്‍ട്ട്), പുഞ്ചിരി മത്സരം എന്നിവയാണ് മത്സരയിനങ്ങള്‍.
കലാമേളയുടെ വിജയത്തിനായി വിപുലമായ ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നതായി പ്രസിഡന്റ് ജോഷി വള്ളിക്കളം അറിയിച്ചു. ജനറല്‍ കോര്‍ഡിനേറ്ററായി ഡോ. സിബിള്‍ ഫിലിപ്പ്, കോര്‍ഡിനേറ്റേഴ്‌സായി ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ലെജി പട്ടരുമഠത്തില്‍, മനോജ് തോമസ്, സെബാസ്റ്റ്യന്‍ വാഴേപ്പറമ്പില്‍, സൂസന്‍ ചാക്കോ എന്നിവരെ തെരഞ്ഞെടുത്തു.
മേളയുടെ രജിസ്‌ട്രേഷന്‍ ഫോറവും കൂടുതല്‍ വിവരങ്ങളും അസോസിയേഷന്‍ വെബ്‌സൈറ്റായ https://chicagomalayaleeassociation.org/ ല്‍ ഉടന്‍ ലഭ്യമാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷി വള്ളിക്കളം (പ്രസിഡന്റ്) 312 685 6749, ഡോ. സിബിള്‍ ഫിലിപ്പ് (കോഓര്‍ഡിനേറ്റര്‍) 630 697 2241, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ 847 477 0564, ലെജി പട്ടരുമഠത്തില്‍ 630 709 9075.