ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനി പുതിയ നിയമങ്ങള്‍ പാലിക്കണം. എടിഎം ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ അടുത്തിടെ എസ്ബിഐ പുതിയ നടപടി സ്വീകരിച്ചിരുന്നു. എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഇനി ഒടിപി നിർബന്ധമാണെന്ന് പറയപ്പെടുന്നു.
പുതിയ നിയമമനുസരിച്ച് ഉപഭോക്താവിന് OTP ഇല്ലാതെ ഇനി പണം പിൻവലിക്കാൻ കഴിയില്ല. പണം പിൻവലിക്കുന്ന സമയത്ത്, ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണിൽ ഒരു OTP ലഭിക്കും, അതിനുശേഷം മാത്രമേ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാന്‍ കഴിയൂ.
എസ്ബിഐ എടിഎമ്മുകളിലെ ഇടപാടുകൾക്ക് ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം തട്ടിപ്പുകാർക്കെതിരെ നടത്തുന്ന ‘വാക്സിനേഷന്‍’ ആണെന്ന് ബാങ്ക് പറയുന്നു. ഉപഭോക്താക്കളെ വഞ്ചനയിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് എല്ലായ്‌പ്പോഴും ബാങ്കിന്റെ മുൻഗണന എന്നും അവര്‍ പറഞ്ഞു.
എസ്ബിഐ ഉപഭോക്താക്കൾക്ക് അവരുടെ എടിഎമ്മിൽ നിന്ന് ഓരോ തവണയും 10,000 രൂപയും അതിൽ കൂടുതലും പിൻവലിക്കാൻ അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കും ഡെബിറ്റ് കാർഡ് പിൻ നമ്പറിലേക്കും ഒരു OTP അയക്കുകയാണ് പുതിയ സംവിധാനം.
ഈ OTP ഒരു നാലക്ക നമ്പറായിരിക്കും. നിങ്ങൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക നൽകിക്കഴിഞ്ഞാൽ, എടിഎം സ്ക്രീനിൽ OTP നൽകാൻ നിങ്ങളോട് ആവശ്യപ്പെടും. ഇതിനുശേഷം പണം പിൻവലിക്കുന്നതിനായി ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി ഈ സ്ക്രീനിൽ നൽകണം.
ഉപഭോക്താക്കളെ തട്ടിപ്പുകളില്‍ നിന്ന് രക്ഷിക്കാൻ വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ബാങ്ക് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐക്ക് 22,224 ശാഖകളുടേയും 63,906 എടിഎം/സിഡിഎമ്മുകളുടേയും ഏറ്റവും വലിയ ശൃംഖലയും ഇന്ത്യയിൽ 71,705 ബിസി ഔട്ട്‌ലെറ്റുകളുമുണ്ട്. ഇന്റർനെറ്റ് ബാങ്കിംഗും മൊബൈൽ ബാങ്കിംഗും ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം ഏകദേശം 91 ദശലക്ഷവും 20 ദശലക്ഷവുമാണ്.