കുവൈറ്റില്‍ തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ തീരുമാനം

കുവൈറ്റ് സിറ്റി : രാജ്യത്ത് തൊഴില്‍ വിസകള്‍ അനുവദിക്കുന്നതിനുള്ള നിയമങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ മാനവ ശേഷി സമിതി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അംഗീകാരം നല്‍കിയതായി സമിതി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ അറിയിച്ചു.

ഇടത്തരം, ചെറുകിട സ്ഥാപന ഉടമകള്‍ക്ക് വര്‍ക്ക് പെര്‍മ്മിറ്റുകള്‍ പുനരാരംഭിക്കുവാനുള്ള തീരുമാനമാണ് യോഗത്തില്‍ കൈകൊണ്ടത്. നേരത്തെ അനുവദിക്കപ്പെട്ട വര്‍ക്ക് പെര്‍മിറ്റ് ക്വാട്ട, 6 വര്‍ഷം മുന്പ് ഉപയോഗിച്ച് കഴിഞ്ഞവര്‍ക്ക് മാനവ ശേഷി അധികൃതരുടെ വിലയിരുത്തലിനുശേഷം ആവശ്യമായ തൊഴിലാളികളെ കൊണ്ടു വരുന്നതിനു വീണ്ടും വിസകള്‍ അനുവദിക്കുവാനാണ് യോഗത്തില്‍ തീരുമാനമായത്.

സലിം കോട്ടയില്‍

 

Print Friendly, PDF & Email

Leave a Comment

More News