വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നും എനര്‍ജിയും, ഓയിലും വാങ്ങുന്നതിനുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ തീരുമാനം നിരാശാജനകമെന്ന് യു.എസ്.ഹൗസ് പ്രതിനിധിയും, ഇന്ത്യന്‍ അമേരിക്കനുമായ അമിബറെ അഭിപ്രായപ്പെട്ടു.
റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന ഗ്യാസ് വില നിയന്ത്രിക്കുന്നതിനാണ് ഇന്ത്യ റഷ്യയില്‍നിന്നും കുറഞ്ഞ വിലക്ക് ഗ്യാസും, ഓയിലും വാങ്ങുന്നതിന് തീരുമാനിച്ചത്.
ലോകരാജ്യങ്ങള്‍ റഷ്യന്‍ അധിനിവേശത്തെ ചെറുക്കുകയും, റഷ്യക്കുമേല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്ാണ് റഷ്യക്കനുകൂല നിലപാട് സ്വീകരിക്കുന്നത്. യുനൈറ്റഡ് നാഷ്ണല്‍ ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രമേയത്തിനെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയും, ആയിരക്കണക്കിന് നിരപരാധികളെ മരണത്തിലേക്ക് തള്ളിവിടുകയും, ലക്ഷകണക്കിന് അഭയാര്‍ത്ഥികളെ സൃഷ്ടിക്കുകയും ചെയ്തു. ചരിത്രത്തിനു പോലും മാപ്പു നല്‍കാനാകാത്ത അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന റഷ്യക്ക് ഇന്ത്യ നല്‍കുന്ന പിന്തുണ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
യു.എസ്. ഹൗസ് ഫോറിന്‍ അഫയേഴ്സ് സബ്കമ്മിറ്റി ഓണ്‍ ഏഷ്യ തലവനും, കോണ്‍ഗ്രസ്സിലെ സീനിയര്‍ ഇന്ത്യന്‍ അമേരിക്കന്‍ അംഗവുമായ ബറെ, ഇന്ത്യന്‍ അഭിമുഖീകരിക്കുകയും, ഗുരുതര അതിര്‍ത്തിപ്രശ്നങ്ങള്‍ ഉണ്ടായിട്ടും, അകാരണമായ യുക്രെയ്ന്‍ അതിര്‍ത്തിയിലേക്ക് കടന്നു കയറി റഷ്യ നടത്തുന്ന അതിക്രമങ്ങള്‍ കണ്ടില്ലാ എന്നു നടിക്കുന്നതു ആപത്കരമാണെന്നും മാര്‍ച്ച് 16ന് ട്വിറ്റര്‍ സന്ദേശത്തില്‍ ബറെ ചൂണ്ടികാട്ടി. അന്തര്‍ദേശീയ ഉപരോധങ്ങളെ മറികടന്ന് റഷ്യയെ സഹായിക്കുന്ന ഇന്ത്യയുടെ നയം സംഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നും ബെറെ മുന്നറിയിപ്പു നല്‍കി.