പോളണ്ടിന്റെ കരോലിന ബിലാവാസ്‌ക 2021 ലെ ലോകസുന്ദരി പട്ടം നേടി. ജമൈക്കയുടെ ടോണി-ആൻ സിംഗ് അവരെ കിരീടമണിയിച്ചു.
പ്യൂർട്ടോറിക്കോയിലെ സെന്റ് ജുവാനിൽ നടന്ന ഈ മത്സരത്തിൽ അമേരിക്കയുടെ മിസ് സൈനിയാണ് ഫസ്റ്റ് റണ്ണറപ്പ്. ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിന്റെ ഒലിവിയ യെസ് മൂന്നാം സ്ഥാനത്തെത്തി. ഈ മത്സരത്തിൽ വാരണാസിയിൽ നിന്നുള്ള മാൻസ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നുവെങ്കിലും അവർക്ക് ഫൈനലിൽ കടക്കാനായില്ല. എന്നാല്‍, സെമി ഫൈനലിലെത്താൻ അവൾക്ക് കഴിഞ്ഞിരുന്നു. 2021 ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം കോവിഡ്-19 കാരണം മാറ്റി വെയ്ക്കേണ്ടി വന്നു.
പരിപാടിക്കിടെ, കരോലിന ബിലാവാസ്‌കയോട് ചോദിച്ച ഒരു ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിയാണ് മത്സരത്തിൽ കിരീടം നേടിയത്.
“ഇതുവരെ കണ്ടെത്തിയ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ എന്താണ്?” എന്നായിരുന്നു ചോദ്യം. “നമുക്കെല്ലാവർക്കും നമ്മെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയുന്ന ധാരാളം അനുഭവങ്ങള്‍ നമ്മില്‍ തന്നെയുണ്ട്. മറ്റുള്ളവരുടെ ജീവിതം സമ്പന്നമാക്കുന്നതിന് നമ്മള്‍ക്ക് വളരെ കുറച്ച് മാത്രമേ ചിലവാക്കെണ്ടതുള്ളൂ. നിങ്ങൾക്ക് പുതിയ എന്തെങ്കിലും കണ്ടെത്തണമെങ്കിൽ നിങ്ങള്‍ കൂടുതൽ സഹാനുഭൂതി, അനുകമ്പ, കൃതജ്ഞത എന്നിവയിൽ സമ്പന്നരാകാൻ പഠിക്കണം.” കരോലിനയുടെ മറുപടിയിൽ എല്ലാ വിധികർത്താക്കളും മതിപ്പുളവാക്കി.
മിസ് വേൾഡ് ഓർഗനൈസേഷന്റെ അഭിപ്രായത്തിൽ, കരോലിന ബിലാവാസ്ക ഒരു സാമൂഹിക സേവികയായി പ്രവർത്തിക്കുന്നു. ജുപ നാ പെട്രിനി (Jupa Na Petrini) എന്നാണ് അവരുടെ പ്രൊജക്റ്റിന്റെ പേര്. ഈ പദ്ധതിയിലൂടെ അവര്‍ ഭവനരഹിതരായ ആളുകളെ സഹായിക്കുന്നു. പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും അവശ്യവസ്തുക്കളും എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയിലൂടെ സമൂഹത്തിലെ തിന്മകൾ ഇല്ലാതാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.