കൊച്ചി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യു.എ.പി.എ കേസുകള്‍ റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് ശരിവച്ചു. കുറ്റ്യാടി, വളയം പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത യുഎപിഎ ഉള്‍പ്പെടെയുള്ള മൂന്നു കേസുകളാണ് റദ്ദാക്കിയത്. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ സിംഗിള്‍ ബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷന് ബെഞ്ചും ശരിവയ്ക്കുകയായിരുന്നു.
തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് രൂപേഷ് നല്കിയ ഹര്‍ജിയില്‍ 2019 സെപ്റ്റംബര്‍ 20നു സിംഗിള്‍ ബെഞ്ച് ഈ കുറ്റങ്ങള്‍ റദ്ദാക്കിയിരുന്നു. യുഎപിഎ പ്രകാരമുള്ള കുറ്റം ചുമത്താനും രാജ്യദ്രോഹക്കുറ്റം ചുമത്താനും പ്രോസിക്യൂഷന് അനുമതി നല്കാന് അധികൃതര്‍ കാലതാമസം വരുത്തിയതു ചൂണ്ടിക്കാട്ടിയാണ് കുറ്റങ്ങള്‍ റദ്ദാക്കിയത്.