തിരുവനന്തപുരം ആസ്ഥാനമായി തൊഴില്‍ദായക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രിനിറ്റി സ്‌ക്കില്‍വര്‍ക്ക്സിന്റെ ഭാഗമായ സ്‌കില്ലാക്ട്സ് 2022ലെ പത്ത് മികച്ച സ്‌കില്‍ അസസ്മെന്റ് സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയില്‍
തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി പ്ലാറ്റ് ഫോമായ സ്‌കില്ലാക്ട്സ്, 2022 ലെ 10 മികച്ച സ്‌കില്‍ അസസ്മെന്റ് സ്‌ററാര്‍ട്ടപ്പുകളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. ‘സിലിക്കണ്‍ ഇന്ത്യ സ്റ്റാര്‍ട്ട് അപ്പ് സിറ്റി’ തയ്യാറാക്കിയ ’10 ബെസ്റ്റ് സ്‌ക്കില്‍ അസസ്മെന്റ് സ്റ്റാര്‍ട്ടപ്പ്സ് 2022′ പട്ടികയിലേക്കാണ് സ്‌കില്ലാക്ട്സ് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തെ യുവാക്കളുടെ തൊഴിലവസരങ്ങള്‍ വ്യാപിപ്പിക്കാനും തൊഴില്‍ മേഖലയിലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പരിവര്‍ത്തനം ചെയ്യാനും യത്‌നിക്കുന്ന പ്രമുഖ സ്ഥാപനമായ ട്രിനിറ്റി സ്‌ക്കില്‍വര്‍ക്കിന്റെ ഭാഗമാണ് സ്‌കില്ലാക്ട്സ്.
പ്രതിഭാധനരായ യുവാക്കള്‍ക്ക് സ്‌കില്ലാക്ട്സ് നല്‍കുന്ന മികച്ച സംഭാവനകളെയാണ് സിലിക്കണ്‍ ഇന്ത്യ അംഗീകരിച്ചിരിക്കുന്നത്. മൗലിക പ്രതിഭകളെ തിരയുന്ന സ്ഥാപനങ്ങള്‍ക്ക് സഹായകമായി മാറുകയാണ് സ്‌കില്ലാക്ട്‌സ്. അഭിരുചി പരിശോധന, സാങ്കേതിക വിലയിരുത്തല്‍, ഗ്രൂപ്പ് ചര്‍ച്ച, മുഖാമുഖമുള്ള ആശയവിനിമയം എന്നിവയിലൂടെയാണ് കമ്പനി ഉദ്യോഗാര്‍ത്ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത്. ഓരോ തൊഴില്‍ ദാതാവിന്റെയും പ്രത്യേകമായ ആവശ്യങ്ങള്‍ മനസിലാക്കിയാണ് ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കുന്നത്. സ്ഥാപകനും സി.ഇ.ഒയുമായ കെ.എം.സുഭാഷും സഹസ്ഥാപകനും ഡയറക്ടറുമായ ഹരീഷ് പരമേശ്വരനുമാണ് സ്‌കില്ലാക്ട്സിന് നേതൃത്വം നല്‍കുന്നത്.
മികച്ച നിലവാരം പുലര്‍ത്തുന്ന ജീവനക്കാരെ കണ്ടെത്തുന്നതിനും സവിശേഷമായ കഴിവുള്ളവരുടെ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനുമായി രാജ്യമെമ്പാടുമുള്ള കമ്പനികള്‍ സ്‌കില്ലാക്ട്സുമായി പങ്കാളിത്തം പുലര്‍ത്തുന്നുവെന്ന് ട്രിനിറ്റി സ്‌ക്കില്‍വര്‍ക്സ് സി.ഇ.ഒയായ കെ.എം.സുഭാഷ് പറഞ്ഞു. തൊഴില്‍ അന്വേഷകരെ വ്യവസായ മേഖലയിലെ സ്ഥിതിവിവരക്കണക്കുമായി ബന്ധപ്പെടുത്തി ജോലി ചെയ്യാനും അവിടുത്തെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി തയ്യാറെടുപ്പുകള്‍ നടത്താനും പ്രാപ്തരാക്കുന്നതിലൂടെ അവരെ തൊഴില്‍ മേഖലയിലെ ആവശ്യങ്ങളും തങ്ങളുടെ കഴിവുകളും കൂട്ടിയോജിപ്പിച്ച് കൊണ്ട് പോകാന്‍ സ്‌കില്ലാക്ട്‌സ് പ്രാപ്തരാക്കുന്നു, അദ്ദേഹം പറഞ്ഞു.
തൊഴില്‍ദായക മേഖലയില്‍ സ്‌കില്ലാക്ട്‌സിനെ വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങള്‍ നിരവധിയാണ്. ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖാഭിരുചി വളര്‍ത്തിയെടുക്കല്‍, കൃത്യമായ മേഖലകളില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പരിശീലനം എന്നിവ തീര്‍ത്തും സൗജന്യമായിട്ടാണ് നല്‍കുന്നത്. വ്യവസായ മേഖലയിലെ പ്രമുഖരും, വിവിധ സംരംഭങ്ങളുടെ കഴിവ് തെളിയിച്ച സി.ഇ.ഒമാരും പങ്കെടുക്കുന്ന മോക്ക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, മോക്ക് ഇന്റര്‍വ്യൂ എന്നിവ തൊഴില്‍ അന്വേഷകരെ വ്യവസായ മേഖലയിലേക്ക് പ്രവേശിക്കാന്‍ സജ്ജരാക്കാന്‍ സഹായിക്കുന്നു.
ഐ.ടി, ഐ.ടി.ഇ.എസ് മേഖലകളിലെ കമ്പനികളില്‍ നിന്ന് 1500 ഓളം ഒഴിവുകളാണ് സ്‌കില്ലാക്ട്‌സ് നികത്തുന്നത്തിനായി പരിശ്രമിക്കുന്നത്. എന്‍ജിനിയറിംഗ്, എം.ബി.എ ബിരുദധാരികള്‍ മുതല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ബിരുദധാരികള്‍ക്ക് വരെ അപേക്ഷിക്കാവുന്ന തെഴിലുകളാണ് ഇവ. 2022 മാര്‍ച്ച് മാസത്തോടെ ഒരു ലക്ഷം ഉപഭോക്താക്കളേയും 2023 മാര്‍ച്ചോടെ ഇന്ത്യയില്‍ ഉടനീളം പത്ത് ലക്ഷം വരിക്കാരേയും നേടാന്‍ ലക്ഷ്യമിടുന്നു. നൂറിലധികം കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും അടുത്ത വര്‍ഷം പതിനായിരത്തോളം പുതുമുഖങ്ങള്‍ക്ക് തൊഴില്‍ കണ്ടെത്തുവാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.