തിരുവല്ല: വായനയിലൂടെ മാത്രമേ പുതിയലോകം സൃഷ്ടിക്കാനാവു എന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അഭിപ്രായപ്പെട്ടു. വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും എന്നാണ് കവി കുഞ്ഞുണ്ണി മാഷ് പറഞ്ഞത്. വായിച്ചു വളർന്നവരാണ് ജീവിതത്തിൽ വിജയം കൊയ്തമഹാന്മാരെല്ലാമെന്നും ജോർജി വർഗീസ് അഭിപ്രായപ്പെട്ടു.
വൈ എം സി എ തിരുവല്ല സബ് റീജിയന്റെ ആഭിമുഖ്യത്തിൽ മലയാള മനോരമയുമായി ചേർന്നുകൊണ്ട് വിവിധ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ആരംഭിച്ച വായനാക്കളരിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഫൊക്കാന പ്രസിഡന്റ്.
കവിയൂർ എൻ എസ് എസ് ഹയർസെക്കന്ററി സ്‌കൂൾ, ഇരവിപേരൂർ സെന്റ് ജോൺസ് എച്ച് എസ് എസ്, തിരുമൂലപുരം ബാലികാ മഠം എച്ച് എസ് എസ് എന്നിവിടങ്ങളിലാണ് വായനാക്കളരി.
കവിയൂർ ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ വച്ച് പ്രധാനാധ്യാപിക മായാദേവി ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസിൽ നിന്നും മലയാള മനോരമ പത്രത്തിന്റെ കോപ്പി ഏറ്റുവാങ്ങി. ഗീതാകുമാരി, വൈ എം സി എ സബ്‌റീജിൻ ചെയർമാൻ ജോ ഇവഞ്ഞിമൂട്ടിൽ, കെ സി മാത്യു, യൂണി വൈ സ്‌റ്റേറ്റ് കോ-ഓർഡിനേറ്റർ ലിജു മാത്യു എന്നിവർ പങ്കെടുത്തു.
ബാലികാ മഠം ഹയർസെക്കന്ററി സ്‌കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സുനിതാ കുര്യൻ ജോർജി വർഗീസിൽ നിന്നും പത്രത്തിന്റെ കോപ്പി ഏറ്റുവാങ്ങി. ലിജു മാത്യു, ലിനോജ് ചാക്കോ, സ്‌കൂൾ പ്രധാനാധ്യാപിക സുജ ആനി മാത്യു, ഷീല വർഗീസ് , ജോസഫ് നെല്ലാനിക്കൽ, കെ സി മാത്യു എന്നിവർ പങ്കെടുത്തു.
ഇരവി പേരൂർ സെന്റ് ജോൺസ് ഹയർസെക്കന്ററി സ്‌കൂളിൽ നടന്ന ചടങ്ങിൽ വച്ച് സ്‌കൂൾ പ്രിൻസിപ്പൽ അന്നമ്മ രജ്ഞിത്ത് ജോർജി വർഗീസിൽ നിന്നും പത്രത്തിന്റെ പ്രതി ഏറ്റുവാങ്ങി. കെ സി മാത്യു, ലിജു മാത്യു, ഷീലാ വർഗീസ്, ജോ ഇലഞ്ഞിമൂട്ടിൽ , ലാലു തോമസ്, സുനിൽ മറ്റത്ത് എന്നിവർ പങ്കെടുത്തു.