തിരുവനന്തപുരം: 26-ാം രാജ്യാന്തര ചലച്ചിത്രോത്സവത്തിനു വര്‍ണാഭമായ തുടക്കം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ടനം ചെയ്തു. മന്ത്രി സജി ചെറിയാനായിരുന്നു അധ്യക്ഷന്‍. തുര്‍ക്കിയില്‍ ഐഎസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായകന്‍ അനുരാഗ് കശ്യപായിരുന്നു ചടങ്ങിലെ മുഖ്യാതിഥി.
അപ്രതീക്ഷിത അതിഥിയായെത്തി നടി ഭാവന ഉദ്ഘാടന ചടങ്ങിനെത്തി. പോരാട്ടത്തിന്റെ പ്രതീകമായ ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പറഞ്ഞു.
മന്ത്രിമാരായ വി ശിവന്‍ കുട്ടി, ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍, വി കെ പ്രശാന്ത് എം എല്‍ എ, അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, അക്കാദമി സെക്രട്ടറി സി അജോയ്, മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്റ്റര്‍ ബീനാ പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.