തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതിനെ വിലക്കിയ കെപിസിസി നേതൃത്വത്തെ തള്ളി ശശി തരൂര്‍ എം.പി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് ് ശശി തരൂര്‍ വ്യക്തമാക്കി. കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍നിന്ന് ആരും വിലക്കിയിട്ടില്ലെന്ന് തരൂര്‍ പറഞ്ഞു.
സെമിനാറില്‍ പങ്കെടുക്കരുതെന്ന കെപിസിസി നിര്‍ദേശം ലഭിച്ചിട്ടില്ല. നിര്‍ദേശം കിട്ടിയാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും തരൂര്‍ പറഞ്ഞു.
ജനാധിപത്യത്തില്‍ വിരുദ്ധ ചേരികളിലുള്ളവര്‍ ചര്‍ച്ചകളിലേര്‍പ്പെടണം. പാര്‍ട്ടി കോണ്‍ഗ്രസ് ദേശീയ സമ്മേളനമാണ്. അതില്‍ ചിന്തകള്‍ പങ്കുവയ്ക്കുന്നതില്‍ തെറ്റില്ല. ദേശീയ തലത്തിലെ പരിപാടിയായതിനാലാണ് പങ്കെടുക്കാമെന്നേറ്റതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ശശി തരൂര്‍, കെ.വി തോമസ് തുടങ്ങിയവരെയാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാരിലേക്ക് ക്ഷണിച്ചിരിക്കുന്നത്.