ഉക്രെയ്നിലെ സൈനിക പരിശീലന കേന്ദ്രത്തിൽ റഷ്യൻ മിസൈൽ ആക്രമണം; 100 ലധികം സൈനികർ കൊല്ലപ്പെട്ടു

ഉക്രെയ്നും റഷ്യൻ സൈനികരും തമ്മിലുള്ള യുദ്ധം അനുദിനം നിർണായകമാവുകയാണ്. ഷൈറ്റോമിർ മേഖലയിലെ ഉക്രേനിയൻ സൈനിക പരിശീലന കേന്ദ്രത്തിന് നേരെ റഷ്യൻ സൈനിക സേനയുടെ മിസൈൽ ആക്രമണത്തില്‍ നൂറിലധികം ഉക്രേനിയൻ, വിദേശ സൈനികർ കൊല്ലപ്പെട്ടതായി ഞായറാഴ്ച റഷ്യൻ മാധ്യമമായ സ്പുട്നിക് റിപ്പോര്‍ട്ട് ചെയ്തു.

യുദ്ധത്തിന്റെ 25-ാം ദിവസം ഉക്രെയ്‌നിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെക്കോവ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അവകാശപ്പെട്ടു. ഉക്രെയിനിലെ ഷൈറ്റോമിർ മേഖലയിലുള്ള സൈനിക പരിശീലന കേന്ദ്രത്തിന് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്.

മറുവശത്ത്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സംസാരിക്കാൻ തയ്യാറാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി പറഞ്ഞു. എന്നാൽ, ചർച്ച പരാജയപ്പെട്ടാൽ ഒരു മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തങ്ങളുമായുള്ള യുദ്ധത്തിൽ നിരവധി റഷ്യൻ സൈനികർക്ക് നഷ്ടം സംഭവിച്ചതായി ഉക്രേനിയൻ സർക്കാർ അവകാശപ്പെട്ടു. സർക്കാരിന്റെ അവകാശവാദമനുസരിച്ച് ഇതുവരെ 14700 സൈനികർ കൊല്ലപ്പെട്ടു. ഇതുകൂടാതെ 96 വിമാനങ്ങൾ, 118 ഹെലികോപ്റ്ററുകൾ, 476 ടാങ്കുകൾ, 21 യുഎവികൾ, 1487 സൈനിക വാഹനങ്ങൾ, 44 ആന്റി എയർക്രാഫ്റ്റുകൾ എന്നിവയും നശിപ്പിക്കപ്പെട്ടു.

 

Print Friendly, PDF & Email

Leave a Comment

More News