തിരുവനന്തപുരം: വര്‍ഷങ്ങള്‍ നീണ്ട പ്രവാസത്തിനൊടുവില്‍ കുടുംബത്തിനൊപ്പം കഴിയാത്ത ഭര്‍ത്താവ് വീട്ടിലെത്തുമ്പോള്‍ ഭാര്യ കാമുകനെ വിവാഹം കഴിച്ച് അയാള്‍ക്കൊപ്പം നാടുവിട്ടു. പ്രായപൂര്‍ത്തിയകാത്ത പെണ്മക്കളെ ഉപേക്ഷിച്ചാണ് അമ്മ കാമുകനൊപ്പം പോയത്. അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്നാണ് പറയുന്നത്. നെടുമങ്ങാടാണ് സംഭവം.
പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയതിന് അമ്മയേയയും കാമുകനേയും പോലീസ് അറസ്റ്റു ചെയ്തു. നെടുമങ്ങാട് കരിപ്പുര്‍ സ്വദേശിനി മിനിമോള്‍, കാച്ചാണി സ്വദേശി ഷൈജു എന്നിവരെയാണ് വലിയമല പോലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്മക്കളാണ് മിനിമോള്‍ക്ക്. വര്‍ഷങ്ങള്‍ നീണ്ട പ്രവാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് മിനിമോളുടെ ഭര്‍ത്താവ് നാട്ടിലെത്തിയത്. ഇതിന് മുന്‍പായി മിനി, ഷൈജുവിനെ വിവാഹം ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരും മുങ്ങുകയും ചെയ്തു.
അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്ന് പോലീസ് പറയുന്നു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.