ഡാളസ്‌ കേരളാ ലിറ്റററി സൊസൈറ്റി മുപ്പതാം വയസ്സിലേക്ക്; സമ്മേളനവും മനയിൽ ജേക്കബ് കവിതാ പുരസ്കാര വിജയ പ്രഖ്യാപനവും മാർച്ച്‌ 26-ന്

ഡാളസ്‌: മുപ്പതാം വർഷത്തിലേക്കു കടക്കുന്ന കേരള ലിറ്റററി സൊസൈറ്റി ഡാളസ് (കെഎൽഎസ്) ന്റെ വിപുലമായ വാർഷികാഘോഷ പരിപാടികൾ മാർച്ച്‌ 26 ശനിയാഴ്ച വൈകീട്ട് 5:00 മണിക്ക് കേരളാ അസ്സോസിയേഷൻ ഹാളിൽ (3821 Broadway Blvd, Garland TX 75043) വെച്ച് സംഘടിപ്പിക്കുന്നു.

തദവസരത്തില്‍, കെ എൽ എസ്സിന്റെ നാലാമത്തെ പുസ്തകമായ “ഇതളുകൾ ” പ്രകാശനകർമ്മവും നടത്തും. അതോടൊപ്പം, യശശ്ശരീരനായ കവി ശ്രീ മനയിൽ ജേക്കബിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന കവിതാ പുരസ്കാരവും, വിജയ പ്രഖ്യാപനവും, അവാർഡ്‌ ദാനവും പരിപാടിയുടെ മുഖ്യാതിഥിയായ സാഹിത്യകാരനും സിനിമാതാരവുമായ തമ്പി ആന്റണി നിർവ്വഹിക്കും. കവിതാ പുരസ്കാര വിജയിക്കുള്ള ക്യാഷ് അവാർഡ്‌ സ്പോൺസർ ചെയ്തിരിക്കുന്നത് മനയിൽ ജേക്കബിന്റെ കുടുംബാംഗമായ രാജൻ ചിറ്റാറാണ്.

അനൂപ സാം പ്രസിഡന്റായും മീനു എലിസബത്ത്‌ സെക്രട്ടറിയായും നേതൃത്വം നൽകുന്ന പുതിയ ഭരണസമിതി ഭാരവാഹിത്വം ഏറ്റെടുക്കുന്ന ചടങ്ങും നടത്തപ്പെടുന്നു. കൂടാതെ, ഡാളസിലെ പ്രശസ്ത സംഗീതക്കൂട്ടായ്മയായ ഡാളസ്‌ മെലഡീസ്‌ അവതരിപ്പിക്കുന്ന ഗാനമേളയുണ്ടായിരിക്കും. വിഭവസമൃദ്ധമായ അത്താഴവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

ഷിജു എബ്രഹാം ഫിനാൻഷ്യൽ സർവീസ്, ജോഡ് ടാക്സ് സർവീസ് എന്നിവരാണ് പരിപാടി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

ഈ ചടങ്ങിൽ കുടുംബസമേതം പങ്കെടുക്കുവാൻ ഡാളസിലെ എല്ലാ സാഹിത്യ സംഗീത പ്രേമികളെയും 2020-21 പ്രവർത്തക സമിതി പ്രസിഡന്റ്‌ സിജു വി ജോർജ്ജ്‌, സെക്രട്ടറി ഹരിദാസ് തങ്കപ്പൻ എന്നിവർ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News