ഇടുക്കി: ഇടുക്കി: കല്ലാര്‍കുട്ടി ഡാമില്‍ ചാടി അച്ഛനും മകളും ജീവനൊടുക്കി. കോട്ടയം പാമ്പാടിക്ക് സമീപം ചെമ്പന്‍കുഴി ബിനീഷ് (49), മകള്‍ പാര്‍വതി (19) എന്നിവരാണ് കല്ലാര്‍കുട്ടി ഡാമില്‍ ചാടിയത്. ഇരുചക്ര വാഹനത്തിലാണ് ഇരുവരും എത്തിയത്. ബൈക്ക് പാലത്തിന് സമീപം വച്ചിട്ടാണ് ഇരുവരും ഡാമില്‍ ചാടിയത്. ബിനീഷ് മരപ്പണിക്കാരനാണ്. പാര്‍വതി പ്ലസ് ടു വിദ്യാര്‍ത്ഥിനിയും.
ബിനീഷിന്റെ മൃതദേഹം മൂന്നരയോടെ കണ്ടെത്തിയെങ്കിലും ഏറെ തിരിച്ചിലുകള്ക്ക് ശേഷമാണ് മകള്‍ പാര്‍വതിയുടെ മൃതദേഹം കണ്ടെത്തിയത്.
കുടുംബപ്രശ്നത്തെ തുടര്‍ന്നാണ് ഇരുവരും വീടുവിട്ടതെന്നാണ് കരുതുന്നത്. ഇടുക്കിയിലെ ബന്ധുവീട്ടിലേക്ക് പോകുവഴി ഡാമില്‍ ചാടിയെന്നാണ് സംശയിക്കുന്നത്
ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് ഇരുവരും പാമ്പാടിയില്‍ നിന്ന് പുറപ്പെട്ടത്. കാണാതായതോടെ വീട്ടുകാര്‍ സ്ഥലങ്ങളിലും തിരഞ്ഞുവെങ്കിലും കണ്ടെത്തായില്ല. വൈകിട്ടോടെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
ബിനീഷിന്റെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അടിമാലി മേഖലയിലുണ്ടെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് അടിമാലി പോലീസിനെ വിവരം അറിയിച്ചു. അവരുടെ അന്വേഷണത്തില്‍ രാരതി എട്ടോടെ കല്ലാര്‍കുട്ടി ഡാമിനു സമീപത്തുനിന്നും ബൈക്കു കണ്ടെത്തിയിരുന്നു.
ഇന്നു രാവിലെ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കല്ലാര്‍കുട്ടി ഡാമില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.