നേറ്റോ പരിശീലനത്തിനിടെ നോർവേയില്‍ തകര്‍ന്നുവീണ സൈനിക വിമാനത്തിലുണ്ടായിരുന്ന നാവികരുടെ മൃതദേഹങ്ങൾ കണ്ടെത്തി

നോർവേയിൽ നേറ്റോ പരിശീലനത്തിനിടെ വിമാനം തകർന്ന് മരിച്ച നാല് യുഎസ് നാവികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി നോർവേയുടെ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.

യുഎസ് മറൈൻ കോർപ്സിന്റെ V-22B ഓസ്പ്രേ വിമാനം വെള്ളിയാഴ്ച വൈകുന്നേരമാണ് കാണാതായതായത്. നോർവീജിയൻ സീ കിംഗ് റെസ്ക്യൂ ഹെലികോപ്റ്ററാണ് വടക്കൻ നോർവേയിലെ ബോഡോയ്ക്ക് തെക്ക് അപകടസ്ഥലത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്.

അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് മൃതദേഹങ്ങൾ ബോഡോയിലേക്ക് കൊണ്ടുവരുമെന്ന് മന്ത്രാലയം അറിയിച്ചു.

നേറ്റോയിൽ നിന്നും സഖ്യ രാജ്യങ്ങളിൽ നിന്നുമുള്ള 30,000 സൈനികർ ഉൾപ്പെടുന്ന കോൾഡ് റെസ്‌പോൺസ് സൈനികാഭ്യാസത്തിന്റെ ഭാഗമായുള്ള പരിശീലന ദൗത്യത്തിനിടെയാണ് വിമാനം ബോഡിന് തെക്ക് ഭാഗത്തായി തകർന്നു വീണത്.

വിമാനം പർവതത്തിൽ ഇടിച്ചെന്ന ആദ്യ സൂചനകൾക്കിടയിലാണ് അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. മോശം കാലാവസ്ഥ കാരണം തെരച്ചിലും രക്ഷാപ്രവർത്തനവും സൂക്ഷ്മമായിരുന്നുവെന്ന് പോലീസ് ലീഡ് ഇൻവെസ്റ്റിഗേറ്റർ ക്രിസ്റ്റ്യൻ വിക്രൻ കാൾസെൻ പറഞ്ഞു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തതായി എൻആർകെ ടെലിവിഷൻ റിപ്പോർട്ട് ചെയ്തിരുന്നു.

ഇരുന്നോറോളം വിമാനങ്ങളും 50 ഓളം കപ്പലുകളുമാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ഇത് ഏപ്രില്‍ 1 വരെ തുടരും.

മരിച്ചവർ മറൈൻ എയർക്രാഫ്റ്റ് വിംഗിന്റെ II മറൈൻ എക്സ്പെഡിഷണറി ഫോഴ്സിലെ നാവികരാണെന്നും, ക്രൂ ഒഴികെ മറ്റാരും
വിമാനത്തിലുണ്ടായിരുന്നില്ലെന്നും മന്ത്രാലയം അറിയിച്ചു.

നോർവീജിയൻ പ്രതിരോധ മേധാവി ജനറൽ എറിക് ക്രിസ്റ്റോഫർസെൻ ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News