ന്യൂയോർക്ക്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി )യു.എസ്.എ നാഷണൽ കമ്മിറ്റി ഭാരവാഹികളുടെ പട്ടിക കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ സുധാകരൻ മാർച്ച് 20 ഞായറാഴ്ച അംഗീകാരം നൽകിയതായി കെ പി സി സി യുടെ ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു.
ജെയിംസ് കൂടൽ (നാഷണൽ ചെയര്മാന്), ബേബി മണക്കുന്നേല്‍ (പ്രസിഡന്റ്), ജീമോൻ റാന്നി (ജനറൽ സെക്രട്ടറി), സന്തോഷ് ഏബ്രഹാം (ട്രഷറർ), ഹരി നമ്പൂതിരി, ബോബന് കൊടുവത്ത്, ഷാലു പുന്നൂസ്, സജി എബ്രഹാം (വൈസ് പ്രസിഡന്റുമാര്‍), രാജേഷ് മാത്യു, ഷാജന് അലക്സാണ്ടര്‍, വില്‍സണ്‍ ജോര്‍ജ്ജ് (സെക്രട്ടറിമാര്‍), ലാജി തോമസ് (ജോയിന്റ് ട്രെഷറർ), ചെയര്‍പേഴ്സണ്‍സ്: പി. പി. ചെറിയാന് (മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്), മിലി ഫിലിപ്പ് (വനിതാ വിംഗ്), കൊച്ചുമോന് വയലത്ത് (യൂത്ത് വിംഗ്), ടോം തരകന് (സൈബര്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ).
എക്സിക്യൂട്ടിവ് കമ്മിറ്റി: ജിനേഷ് തമ്പി, അജയ് അലക്സ്, അലക്സാണ്ടര്‍ യോഹന്നാന്, തോമസ് ജോര്‍ജ്ജ്, ബിജു ജോര്‍ജ്ജ്, വര്‍ഗീസ് തോമസ്, രഞ്ജിത്ത് ലാല്‍.
സതേണ്‍ റീജിയന് പ്രസിഡന്റായി സജി ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറിയായി വാവച്ചന് മത്തായി, ട്രഷറര്‍ ആയി സക്കറിയ കോശി എന്നിവരെയും, നോര്‍ത്തേണ്‍ റീജിയനില്‍ നിന്ന് അലന് ജോണ്‍ ചെന്നിത്തല (പ്രസിഡന്റ്), സജി കുര്യന് (ജനറല്‍ സെക്രട്ടറി), ജി മുണ്ടക്കല്‍ (ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
നോർത്തേൺ സതേൺ റീജിയനുകളുടെ വിപുലമായ കമ്മിറ്റികളും ഉടൻ പ്രഖ്യാപിക്കും. പുതിയ കമ്മിറ്റി ഭാരവാഹികളെ അഭിനന്ദിക്കുന്നതിനോടൊപ്പം, സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉറപ്പു നല്‍കുന്നതായി കെ പി സി സി പ്രസിഡന്റ് കെ. സുധാകരന് പറഞ്ഞു. പുതിയ നേതൃനിരയ്ക്ക് ഒഐസിസി ഗ്ലോബല്‍ ചെയര്മാന് കുമ്പളത്ത് ശങ്കരപ്പിള്ള ആശംസകള്‍ നേര്‍ന്നു.
പി പി ചെറിയാൻ (മീഡിയ ആൻഡ് പബ്ലിക് റിലേഷൻ ചെയർമാൻ)