തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡിസല്‍ ലിറ്ററിന് 84 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 108.11 രൂപയായി ഉയര്‍ന്നു. 95.17 രൂപയാണ് ഡീസല്‍ വില. കൊച്ചിയില്‍ പെട്രോളിന് 106.08 രൂപയും ഡീസലിന് 93.24 രൂപയുമായി. കോഴിക്കോട് 106.35 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 93.45 രൂപയും. കഴിഞ്ഞ രണ്ടുദിവസംകൊണ്ട് ഒരുലിറ്റര്‍ പെട്രോളിന് 1.78 രൂപയും ഡീസലിന് 1.69 രൂപയുമാണ് വര്‍ധിച്ചത്.
നവംബറില്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവയില്‍ കേന്ദ്രം ഇളവ് വരുത്തിയിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കഴിഞ്ഞ നാലു മാസമായി വില വര്‍ധനവ് ഉണ്ടായിരുന്നില്ല. എന്നാല്‍ റഷ്യ-ഉക്രൈന്‍ പ്രതിസന്ധിയില്‍ എണ്ണ വില കുതിച്ചുയര്‍ന്നതോടെ ഇന്ത്യയിലും വില വര്‍ധനവ് ഉണ്ടാകുമെന്ന് വ്യക്തമായിരുന്നു.