ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ അഞ്ഞൂറു വര്‍ഷം പഴക്കമുള്ള ഭൂഗര്‍ഭ കോട്ട കണ്ടെത്തി. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ജിദ്ദ നഗരത്തില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനിടെ ബലദ് ഏരിയയിലെ ഖാബില്‍ സ്ട്രീറ്റ്, അല്‍ ദഹാബ് സ്ട്രീറ്റ് എന്നിവയ്ക്കടുത്തായാണ് കോട്ട കണ്ടെത്തിയത്.
1516 ല്‍ പണികഴിപ്പിച്ച അല്‍ ഷൗന പൈതൃക കോട്ടയാണ് ഇതെന്നാണ് പുരാവസ്തു അധികൃതരുടെ അനുമാനമെന്ന് സൗദി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ കണ്ടെത്തല്‍ ജിദ്ദയുടെ ചരിത്രപരമായ ആഴത്തിന് ഊന്നല്‍ നല്‍കുന്നതാണെന്ന് ചരിത്ര, പുരാവസ്തു ഗവേഷകനായ ഒമര്‍ അല്‍ അസ്മരി പറഞ്ഞു.