s
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധം. തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് നടത്തി. സര്‍വേ കല്ലുമായാണ് മാര്‍ച്ച് നടത്തിയത്.
കോഴിക്കോട് . പാലക്കാട് കലക്ടറേറ്റുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. റോഡ് ഉപരോധിച്ചായിരുന്നു പ്രകടനം. ഇരു മാര്‍ച്ചുകളും സംഘര്‍ഷത്തില്‍ കലാശിച്ചു. കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
പദ്ധതിയില്‍ ഉള്‍പ്പെടാത്ത ജില്ലയായിട്ടും പാലക്കാടും ശക്തമായ പ്രതിഷേധമാണ് നടന്നത്. സമരം സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട് പ്രകടനം. സര്‍വേ കല്ലിന്റെ മാതൃകമായുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. നേരത്തെ തന്നെ ചില പ്രവര്‍ത്തകര്‍ കലക്ടറേറ്റിനുള്ളില്‍ കടന്നിരുന്നു. ിവരെ പോലീസ് നീക്കം ചെയ്തു. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചുവെങ്കിലും പിരിഞ്ഞുപോകാന്‍ ആരും തയ്യാറായിട്ടില്ല.