തൃശൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ തൃശൂര്‍ കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസിന്റെ കണ്ണ് വെട്ടിച്ച് പ്രവര്‍ത്തകര്‍ മതില് ചാടിക്കടന്ന് കലക്ടറേറ്റ് വളപ്പില്‍ പ്രതീകാത്മകമായി സര്‍വേ കല്ല് സ്ഥാപിച്ചു. പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.
ഇതിനിടെ, പ്രധാന കവാടത്തില്‍ പ്രവര്‍ത്തകര്‍ കിടന്ന് പ്രതിഷേധിച്ചു. ഇവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തി.