ഉക്രെയ്നിലെ സൈനിക സംഘർഷം നീട്ടുന്നതിൽ അമേരിക്കയ്ക്ക് താൽപ്പര്യമുണ്ടെന്നും, മോസ്കോയും കിയെവും തമ്മിലുള്ള “ദൃഢമായ” സമാധാന ചർച്ചകൾ എന്ന് താൻ വിശേഷിപ്പിച്ചതിനെ തടസ്സപ്പെടുത്തുകയാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ആരോപിച്ചു.
“ചർച്ചകൾ ദൃഢവും ക്രിയാത്മകവുമാണ്, ഉക്രേനിയൻ ഭാഗം നിരന്തരം അതിന്റെ സ്ഥാനം മാറ്റുന്നു. ഞങ്ങളുടെ അമേരിക്കൻ സഹപ്രവർത്തകർ അവര്‍ക്ക് ഒത്താശ ചെയ്യുന്നു എന്ന ധാരണ ഒഴിവാക്കാൻ പ്രയാസമാണ്,” ലാവ്റോവ് ബുധനാഴ്ച മോസ്കോ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ റിലേഷൻസിലെ സ്റ്റാഫുകളോടും വിദ്യാർത്ഥികളോടും പറഞ്ഞു.
“ഈ പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കുന്നത് അമേരിക്കക്കാര്‍ക്ക് ദോഷകരമാണെന്ന്” അദ്ദേഹം കൂട്ടിച്ചേർത്തു. ഉക്രെയ്നിനെ ആയുധങ്ങൾ കൊടുത്ത് പ്രോത്സാഹിപ്പിക്കുന്നത് തുടരാമെന്ന് അവര്‍ കണക്കുകൂട്ടുന്നതായും അദ്ദേഹം പറഞ്ഞു.
വാഷിംഗ്ടൺ ഞങ്ങളെ കഴിയുന്നിടത്തോളം സൈനിക നടപടിയുടെ അവസ്ഥയിൽ നിർത്താൻ ആഗ്രഹിക്കുന്നതായും ലാവ്റോവ് ആരോപിച്ചു.
നേറ്റോയുമായി നേരിട്ട് ഏറ്റുമുട്ടുമെന്ന് മോസ്കോ മുന്നറിയിപ്പ് നൽകുന്നു
ഉക്രെയ്നിലേക്ക് സമാധാന സേനയെ അയക്കുന്നത് റഷ്യയും നേറ്റോ സൈനിക സഖ്യവും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കാമെന്ന് ലാവ്റോവ് ബുധനാഴ്ച മുന്നറിയിപ്പ് നൽകി.
“റഷ്യയും നേറ്റോ സായുധ സേനയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലായിരിക്കും അത്, എല്ലാവരും അത് ഒഴിവാക്കാൻ ശ്രമിക്കുക,” അദ്ദേഹം പറഞ്ഞു.
ഉക്രെയ്നുമായി അതിർത്തി പങ്കിടുന്ന പോളണ്ട് കഴിഞ്ഞ വെള്ളിയാഴ്ച ഉക്രെയ്നിലേക്ക് സ്വയം പ്രതിരോധിക്കാൻ കഴിയുന്ന ഒരു അന്താരാഷ്ട്ര സമാധാന സേനയെ വിന്യസിക്കാൻ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.