വാഷിംഗ്ടണ്‍ ഡി.സി: വധശിക്ഷയ്ക്കുള്ള വിഷമിശ്രിതം ശരീരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആ േചംബറില്‍ വധശിക്ഷക്ക് വിധേയനാകുന്ന പ്രതിയുടെ സ്പിരിച്വല്‍ അഡ്വൈസര്‍ക്ക് പ്രവേശിക്കുന്നതിനും പ്രതിക്കു വേണ്ടി ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നതിനും ശരീരത്തില്‍ സ്പര്‍ശിക്കുന്നതിനും അനുമതി നല്കി സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. ജോണ്‍ റമിറസ് എന്ന കുറ്റവാളിയുടെ അപ്പീല്‍ അനുവദിച്ചാണ് കോടതി മാര്‍ച്ച് 24 വ്യാഴാഴ്ച പ്രത്യേക വിധി പുറപ്പെടുവിച്ചത്.
വധശിക്ഷ നടപ്പാക്കുമ്പോള്‍ പാസ്റ്റര്‍ക്ക് ചേംബറില്‍ പ്രവേശിക്കാമെന്നും എന്നാല്‍ പ്രാര്‍ത്ഥിക്കുന്നതിനോ പ്രതിയെ സ്പര്‍ശിക്കുന്നതിനോ അനുമതി നിഷേധിക്കണമെന്ന ടെക്സസ് സംസ്ഥാനത്തിന്റെ ആവശ്യമാണ് സുപ്രീം കോടതിയില്‍ ഒമ്പത് ഡ്ജിമാരില്‍ എട്ട് പേരുടെ പിന്തുണയോടെ തള്ളിയത്. വധശിക്ഷ എന്ന് നടപ്പാക്കണമെന്നതില്‍ തീരുമാനമായില്ല.
ചീഫ് ജസ്റ്റീസ് ജോണ്‍ റോബര്‍ട്സിന്റെ അഭിപ്രായത്തെ എട്ടു പേര് അനുകൂലിച്ചപ്പോള്‍ ജസ്റ്റീസ് ക്ലേരന്‍സ് തോമസ് വിയോജിപ്പ് പ്രകടിപ്പിച്ചു. വിഷമിശ്രതം സിരകളിലേക്ക് പ്രവഹിക്കുമ്പോള്‍ പ്രതിയെ സ്പര്‍ശിക്കുന്നത് തടസ്സപ്പെടുത്തും എന്ന ടെക്സസിന്റെ വാദം ചീഫ് ജസ്റ്റീസ് തള്ളി.
2004ല്‍ കവര്‍ച്ചക്കിടയില്‍ കോര്‍പസ്ക്രിസ്റ്റി എന്ന വീനിയന്‍സ് സ്റ്റോര്‍ ജീവനക്കാരനെ 29 തവണ കുത്തിക്കൊലപ്പെടുത്തിയതാണ് ജോണ്‍ റമിറസിനെതിരെ ചാര്‍ജ് ചെയ്തിരിക്കുന്ന കേസ്. 1.25 ഡോളറിനു വേണ്ടിയായിരുന്നു കൊലപാതകം.