കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ ശുഭാരംഭം മാര്‍ച്ച് 26-ന് ശനിയാഴ്ച. സ്റ്റാഫോര്‍ഡിലെ സെന്റ് ജോസഫ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് നടക്കുന്ന ചടങ്ങില്‍ കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ അസിം ആര്‍ മഹാജന്‍, സിനിമാ താരം രമേഷ് പിഷാരടി, നടി അനുശ്രീ , ഡോ. ദര്‍ശന മനയത്ത്(യൂണി. ഓഫ് ടെക്‌സാസ് ഓസ്റ്റിന്‍), ഡോ. അരുണ്‍ വര്‍മ്മ (പ്രസിഡണ്ട് സീതാറാം ഫൌണ്ടേഷന്‍ യു എസ് എ) എന്നിവര്‍ വിശിഷ്ട അതിഥികളായിരിക്കും. .ചെണ്ടമേളം, താലപ്പൊലി, മെഗാതിരുവാതിര എന്നീ ഇനങ്ങളോടെ വര്‍ണാഭമായ ചടങ്ങായിരിക്കും നടക്കുക
ആഗോള ഹിന്ദു ഏകീകരണം ലക്ഷ്യമിട്ട ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയുടെ അനുഗ്രഹാശിസ്സുകളോടെ 2001 ല്‍ യു.എസില്‍ സ്ഥാപിതമായ സംഘടനയാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ( കെ എച്ച് എന്‍ എ ) . സ്ഥാപിതമായ നാള്‍ മുതല്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഒട്ടേറെ ജീവകാരുണ്യ- സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ സാക്ഷാത്കാരത്തിനായി മൈഥിലി മാ, സേവ ഫോറം , ടെമ്പിള്‍ ബോര്‍ഡ്, യൂത്ത് ഫോറം, വനിത സമിതി, സീനിയര്‍ ഫോറം, ഹൈ കോര്‍ കമ്മിറ്റി തുടങ്ങി വിവിധ ഉപസമിതികളും കെ എച്ച് എന്‍ എ രൂപീകരിച്ചിട്ടുണ്ട്. വേദിക് യൂണിവേഴ്‌സിറ്റി, യോഗ സ്‌കൂള്‍ , എന്നിവയുടെ പ്രവര്‍ത്തനങ്ങളും കെ എച്ച് എന്‍ എയുടെ നേതൃത്വത്തില്‍ നടന്നു വരികയാണ്ന്ന് പ്രസിഡന്റ് ജികെ പിള്ള, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഡോ. രഞ്ജിത് പിള്ള, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. രാംദാസ് പിള്ള എന്നിവര്‍ പറഞ്ഞു.
ഹൂസ്റ്റണില്‍ നടക്കുന്ന കെ എച്ച് എന്‍ എ 2023 കണ്‍വെന്‍ഷനോടനുബന്ധിച്ച് ജഗദ്ഗുരുസ്വാമി സത്യാനന്ദ സരസ്വതി വിഭാവനം ചെയ്ത വേള്‍ഡ് ഹിന്ദുപാര്‍ലമെന്റ് എന്ന സങ്കല്പ സാക്ഷാത്ക്കാരത്തിന് തുടക്കം കുറിക്കും. ലോകത്തെമ്പാടുമുള്ള ഹിന്ദു സമൂഹത്തിന്റെ ഏകീകരണത്തിനും പുതിയ ദിശാബോധം നല്‍കുന്നതിനുമായി വേള്‍ഡ് ഹിന്ദു പാര്‍ലമെന്റ് രൂപീകരിക്കണമെന്ന സ്വാമി സത്യാനന്ദ സരസ്വതിയുടെ ആഗ്രഹമാണ് കണ്‍വന്‍ഷനോടു കൂടി യാഥാര്‍ത്ഥ്യമാവുന്നത്. ലോകമെമ്പാടുമുള്ള ഹിന്ദു സംഘടനകളെ ഒരു കുടക്കീഴില്‍ അണിനിരത്തി ആദ്യ ഉച്ചകോടി യാഥാര്‍ത്ഥ്യമാക്കുകയെന്നതും ലക്ഷ്യമാണ്. ഹിന്ദുക്കളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിവിധ തലങ്ങളുള്ള ഒരു പൊതുവേദി ഉയര്‍ത്തി കൊണ്ടുവരുവാനും ഉച്ചകോടി ഉദ്ദേശിക്കുന്നു. യൂറോപ്പ്, യു.കെ മറ്റ് ലോക രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലെ ഹിന്ദു പ്രസ്ഥാനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക, അവരുമായി ബന്ധം സ്ഥാപിക്കുക, പ്രസ്ഥാനങ്ങളുടെ പ്രതിനിധികളെ ഹിന്ദു പാര്‍ലമെന്റിന്റെ ഭാഗഭാക്കാക്കി 2023 ല്‍ അരങ്ങേറുന്ന ആഗോള ഹിന്ദു സമ്മേളനം നടത്തുക എന്നതാണ് ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ . വേള്‍ഡ് ഹിന്ദു പാര്‍ലമെന്റ് ആദ്യ ഉച്ചകോടിയില്‍ ലോക രാഷ്ട്രങ്ങളിലെ ഹിന്ദു ഭരണാധികാരികള്‍, രാഷ്ട്രീയ പ്രമുഖര്‍, സാംസ്‌കാരിക നായകര്‍, സന്യാസിവര്യന്‍മാര്‍ തുടങ്ങിയവര്‍ ക്ഷണിതാക്കളായിരിക്കും. കുറഞ്ഞത് അറുപത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സമ്മേളനത്തില്‍ പ്രതിനിധികളായി എത്തും. ചിക്കാഗോയില്‍ സ്വാമി വിവേകാനന്ദന്‍ ഹിന്ദു സമൂഹത്തിന്റെ ആത്മാഭിമാനമുയര്‍ത്തി അഭിസംബോധന ചെയ്ത ചരിത്ര സമ്മേളനത്തിന് ശേഷം ഹിന്ദു ജനതക്ക് ഉണര്‍വേകുന്ന മഹാ സംഭവമായി വേള്‍ഡ് ഹിന്ദു പാര്‍ലമെന്റ് ഉച്ചകോടിയെ മാറ്റി തീര്‍ക്കുവാനുള്ള സംരംഭങ്ങള്‍ക്കാണ് കെ എച്ച് എന്‍ എ തുടക്കം കുറിച്ചിരിക്കുന്നത് എന്ന് രഞ്ജിത് പിള്ള പറഞ്ഞു.
ഹിന്ദു ഐക്യം എന്ന സ്വപ്നം മനസ്സില്‍ താലോലിക്കുന്ന എല്ലാവരും ഈ ശുഭാരംഭത്തില്‍ പങ്കെടുക്കണമെന്ന് ശ്രി ജി കെ പിള്ള അഭ്യര്‍ഥിച്ചു പ്രത്യേകിച്ചും ഹ്യൂസ്റ്റണിലും പരിസര പ്രദേശങ്ങളിലും ഉള്ളവര്‍. ശുഭാരംഭത്തോടനുബന്ധിച്ചു കലാപരിപാടികളും ഡിന്നറും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമായിരിക്കും.