തിരുവനന്തപുരം: സില്‍വര്‍ലൈനിന്റെ ബഫര്‍ സോണ്‍ 10 മീറ്ററാണെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വിലക്ക് ‘ആദ്യത്തെ 5 മീറ്ററില്‍ മാത്രമേയുള്ളുവെന്നും കെ.റെയില്‍. മറ്റേ അഞ്ച് മീറ്ററില്‍ മുന്‍കൂര്‍ അനുമതി വാങ്ങി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം.
ദേശിയപാതകളില്‍ നിലവില്‍ 5 മീറ്റര്‍ നിര്‍മ്മാണ പ്രവര്‍ത്തന വിലക്കുണ്ട്. സംസ്ഥാന പാതകളില്‍ ഇത്തരം നിര്‍മ്മാണ നിയന്ത്രണം 3 മീറ്റര്‍ ആണെന്നും കേരള റെയില്‍ ഡവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ബഫര്‍ സോണ്‍
ഇന്ത്യന്‍ റെയില്‍വേ ലൈനുകള്‍ക്ക് ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഇരുവശത്തും 30 മീറ്റര്‍ ബഫര്‍ സോണ്‍ ഏര്‍പ്പെടുത്താറുണ്ട്.
ഈ പ്രദേശത്ത് കെട്ടിട നിര്‍മാണം പോലുള്ള കാര്യങ്ങള്‍ക്ക് റെയില്‍വേയുടെ അനുമതി വാങ്ങണം. സില്‍വര്‍ ലൈനിന്റെ ബഫര്‍ സോണ്‍ 10 മീറ്റര്‍ മാത്രമാണ്. അലൈന്മെന്റിന്റെ അതിര്‍ത്തിയില്‍നിന്ന് ഇരുവശത്തേക്കും പത്ത് മീറ്റര്‍വീതമാണ് ബഫര്‍ സോണ്‍. ഈ പത്ത് മീറ്ററില്‍ ആദ്യത്തെ 5 മീറ്ററില്‍ മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുള്ളൂ. മറ്റേ അഞ്ച് മീറ്ററില്‍ മുന്‍കൂര്‍ അനുമതി വാങ്ങി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം.
ദേശിയപാതകളില്‍ നിലവില്‍ 5 മീറ്റര്‍ നിര്‍മ്മാണ പ്രവര്‍ത്തന വിലക്കുണ്ട്. സംസ്ഥാന പാതകളില്‍ ഇത്തരം നിര്‍മ്മാണ നിയന്ത്രണം 3 മീറ്റര്‍ ആണ്.