മോഷ്ടിച്ച ബൈക്കില്‍ മാലപൊട്ടിക്കല്‍ പതിവാക്കി; സ്‌കൂട്ടര്‍ യാത്രികയുടെ മാല പൊട്ടിച്ച് അറസ്റ്റിലായ യുവാവില്‍ നിന്നും കിട്ടിയത് നിരവധി തുമ്പുകള്‍

മാവേലിക്കര: മോഷ്ടിച്ച ബൈക്കില്‍ മാലപൊട്ടിക്കല്‍ പതിവാക്കിയ കള്ളന്‍ സ്‌കൂട്ടര്‍ യാത്രികയുടെ മാല പൊട്ടിച്ച് അറസ്റ്റിലായി. ചോദ്യം ചെയ്യലില്‍ യുവാവില്‍ നിന്നും കിട്ടിയത് നിരവധി തുമ്പുകള്‍. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം ഇടവഴിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ 3.5 പവന്‍ മാല പൊട്ടിച്ചെടുത്തു കടന്നു കളഞ്ഞ മോഷ്ടാവിനെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്. കൃഷ്ണപുരം കളീയ്ക്കല്‍ തറയില്‍ സജിത്ത്(സച്ചു – 34) ആണ് അറസ്റ്റിലായത ്.

മറ്റൊരു കേസില്‍ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു റിമാന്‍ഡില്‍ കഴിഞ്ഞു വരികയായിരുന്ന ഇയാളെ മാവേലിക്കര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതിയോടെ കൊല്ലം ജില്ലാ ജയിലില്‍നിന്നും അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.

ഫെബ്രുവരി 10 വൈകിട്ട് മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. ഇടവഴിയില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ 3.5 പവന്‍ മാല ഇയാള്‍ പൊട്ടിച്ചെടുത്ത ശേഷം കടന്നുകളയുകയായിരുന്നു.

2021 ഫെബ്രുവരി 17 ന് കണ്ടിയൂരില്‍ വയോധികയുടെ മാല പൊട്ടിച്ച കേസില്‍ ഇയാളെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനുവരിയില്‍ ജാമ്യത്തിലിറങ്ങിയ ശേഷം കോന്നി, അടൂര്‍ , ശാസ്താംകോട്ട, വെണ്‍മണി , പന്തളം , കൊട്ടാരക്കര , മാവേലിക്കര എന്നിവിടങ്ങളില്‍ ഇയാള്‍ മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്നു സ്ത്രീകളുടെ മാല പൊട്ടിച്ച സംഭവങ്ങളില്‍ പത്തനംതിട്ട , ആലപ്പുഴ, കൊല്ലം ജില്ലകളിലെ പോലീസ് സംഘങ്ങള്‍ ഇയാളെ അന്വേഷിച്ചു വരികയായിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News