ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഇന്നലെ രാത്രിയുണ്ടായ ബസ് അപകടത്തിൽ 7 പേർ മരിക്കുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അമിതവേഗതയിൽ വന്ന ബസ് പാറക്കെട്ടിന് താഴെയുള്ള തോട്ടിലേക്ക് വീണതെന്നാണ് സൂചന. തിരുപ്പതിയിൽ നിന്ന് 25 കിലോമീറ്റർ അകലെ ബക്രപേട്ടയ്ക്ക് സമീപമായിരുന്നു അപകടം.
അപകടത്തെ തുടർന്ന് വൻ ജനാവലി സ്ഥലത്ത് തടിച്ചുകൂടി. അപകട വിവരം അറിഞ്ഞ്യുടനെ പോലീസും അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സ്ഥലത്തുണ്ടായിരുന്നവരും പ്രദേശവാസികളും രക്ഷാപ്രവർത്തകരെ സഹായിച്ചു. രാത്രിയായതിനാൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ടി. ഞായറാഴ്ച പുലർച്ചയോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.
അതിനിടെ, പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ ദേശീയ പാത 34 ൽ ശനിയാഴ്ച വാഹനം മറിഞ്ഞ് രണ്ട് പേർ മരിക്കുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇംഗ്ലീഷ് ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലെ മാംഗോ ബസാറിനു സമീപം വെള്ളിയാഴ്ച ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.
മുർഷിദാബാദ് ജില്ലയിലെ അമർപൂരിൽ നിന്ന് സിലിഗുരിയിലേക്ക് പോവുകയായിരുന്ന വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 10 പേർ ഉണ്ടായിരുന്നതായി പോലീസും പ്രാദേശിക വൃത്തങ്ങളും അറിയിച്ചു. യാത്രക്കാരനും ഡ്രൈവറും ഉൾപ്പെടെ രണ്ടു പേർ മരിച്ചു.