വാഷിംഗ്ടണ്‍ ഡി.സി: റഷ്യന്‍-ഉക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കണ്ടെത്തുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഐക്യരാഷ്ട്ര സഭയും നാറ്റോയും പരാജയപ്പെട്ട സാഹചര്യത്തില്‍ റഷ്യന്‍ ഭരണം മാറ്റുക എന്നതു അമേരിക്കയുടെ നയമല്ലെന്നു നാറ്റോയുടെ അമേരിക്കന്‍ അംബാസഡര്‍ ജൂലിയാന സ്മിത്ത് ഞായറാഴ്ച (A2Z 27) വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുടത്തില്‍ വ്യക്തമാക്കി. യൂറോപ്യന്‍ പര്യടനത്തിനിടയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ജൂലിയാന.
റഷ്യന്‍ പ്രസിഡന്റ് പുടിന് അധികാരത്തില്‍ തുടരാനാകില്ല എന്ന വിവാദ പ്രസ്താവന ശനിയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് നടത്തിയിരുന്നു. പുടിന്റെ ഭരണത്തെ അട്ടിമറിക്കും എന്നതല്ല ഈ പ്രസ്താവനകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
പോളണ്ട് പര്യടനം കഴിഞ്ഞ് വാഷിംഗ്ടണില്‍ തിരിച്ചെത്തിയ പ്രസിഡന്റ് ഞായറാഴ്ച ചര്‍ച്ചിലെ ആരാധനയില്‍ പങ്കെടുക്കാന്‍ പുറത്തിറങ്ങവെ, ചുറ്റും കൂടിയ മാധ്യമ പ്രവര്‍ത്തകരുടെ ഉച്ചത്തിലുള്ള ചോദ്യത്തിന് റഷ്യന്‍ ഭരണകൂടത്തെ അട്ടിമറിക്കുന്നതിനുള്ള യാതൊരു ആഹ്വാനവും താന്‍ നല്‍കിയിട്ടില്ല.- പ്രസിഡന്റ് പറഞ്ഞു.
ഇതിനു മുന്‍പും ബൈഡന്‍ പോളണ്ടില്‍ അമേരിക്കന്‍ സൈനികരെ സന്ദര്‍ശിച്ചു നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. ഉക്രെയിനില്‍ നിങ്ങള്‍ ചെല്ലുമ്പോള്‍ അവിടെയുള്ള ജനങ്ങള്‍ എങ്ങനെയാണ് യുദ്ധത്തില്‍ പങ്കെടുന്നതു എന്ന് കാണാമെന്നായിരുന്നു ബൈഡന്‍ പറഞ്ഞത്. അമേരിക്ക ഉക്രെയ്‌നിലേക്ക് സൈന്യത്തെ അയക്കുമോ എന്ന ഊഹാപോഹം പരന്നിരുന്നു. ഇതിനെതിരെ വൈറ്റ് ഹൗസും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.