കൊച്ചി: പ്രഭാത നടത്തത്തിനിടെ വര്‍ക്കലയില്‍ വയോധികനെ വെട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ഡി.എച്ച്.ആര്.എം പ്രവര്‍ത്തരായ പ്രതികളില്‍ ആറ് പേരെ ഹൈക്കോടതി വെറുതെവിട്ടു. കീഴ്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയ്ക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി. അഞ്ചാം പ്രതി സുധിയുടെ ശിക്ഷ ശരിവച്ചു.
പ്രതികളെ കൊലപാതകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെറുതെ വിട്ടത്. 2009 സെപ്തംബര്‍ 23നാണ് വര്‍ക്കല സ്വദേശി ശിവപ്രസാദിനെ വെട്ടിക്കൊന്നത്. ക്ഷേത്ര ദര്‍ശനത്തിനു ശേഷം പ്രഭാത നടത്തത്തിനിറങ്ങിയ ശിവപ്രസാദിനെ അയിരൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ വഴിയിലിട്ട് കൊലപ്പെടുത്തുകയായിരുന്നു. യാതൊരു പ്രകോപനവും കൂടഡാതെയാണ് കൊലപാതകമെന്ന് പ്രോസിക്യുഷന് ചൂണ്ടിക്കാട്ടി. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കലാപശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യുഷന് ഉന്നയിച്ചത്.
കേസില്‍ 13 പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇതില്‍ ആറ് പേശര തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു. ഡി.എച്ച്ആര്‍എം ദക്ഷിണ മേഖല സെക്രട്ടറി വര്‍ക്കല ദാസ്, സംസ്ഥാന ചെയര്മാന് ശെല്‍വരാജ്, പ്രവര്‍ത്തകരായ ജയചന്ദ്രന്, സജി, തൊടുവേ സുധി, സുനി എന്നിവരെ കുറ്റക്കാരാണെന്ന് കണ്ട് ജീവപര്യന്തം തടവിനും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ആറ് ലക്ഷം രൂപ പ്രതികള്‍ കൊലപ്പെടുത്തിയ ശിവപ്രസാദിന്റെ കുടുംബത്തിനും വെട്ടിപ്പരിക്കേല്‍പ്പിച്ച ചായക്കടക്കാരനായ അശോകന് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കാനും വിചാരണ കോടതി ഉത്തരവിട്ടിരുന്നു.