തൃശൂര്‍: ചെമ്പൂച്ചിറയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നില പൂര്‍ണമായും പൊളിച്ചുമാറ്റി. നിര്‍മാണ തകരാറിനെ തുടര്‍ന്നാണ് നടപടി. 3.75 കോടി മുടക്കി നിര്‍മിച്ച സ്‌കൂളില്‍ മഴ പെയ്താല്‍ ചോര്‍ന്നൊലിയ്ക്കുന്ന അവസ്ഥയായിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് കെട്ടിടം നിര്‍മ്മിച്ചത്. കൈകൊണ്ട് പിടിച്ചാല്‍ സിമന്റ് തേപ്പുകള്‍ അടര്‍ന്നുപോകുന്ന നിലയിലായിരുന്നു.
തുടര്‍ന്ന് നാട്ടുകാരാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രാഥമിക പരിശോധനയില്‍ കെട്ടടത്തിന് യാതൊരു പ്രശ്‌നവുമില്ലെന്നായിരുന്നു കണ്ടെത്തിയത്. എന്നാല്‍ നാട്ടുകാര്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവ് ലഭിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കി ഒന്നരവര്‍ഷത്തിനുള്ളിലാണ് കെട്ടിടം പൊളിച്ചു നീക്കുന്നത്.