തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ സംസ്ഥാനത്ത ഭരണകക്ഷികളായ സി.പി.എം-സി.പി.ഐ തൊഴിലാളി സംഘടന പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തിരുവനന്തപുരം വെഞ്ഞാമൂടിലാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. പണിമുടക്കിന് ഇരുകൂട്ടരും വെവ്വേറെ പന്തല്‍ കെട്ടിയാണ് സമരം നടത്തുന്നത്.
മുദ്രാവാക്യം വിളിയെ ചൊല്ലിയാണ് സംഘര്‍ഷം. സി.പി.ഐ സംഘടനയായ എഐടിയുസിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം സിഐടിയു തൊഴിലാളികളുടെ സമരപ്പന്തലിനു മുന്നില്‍ എത്തിയപ്പോഴാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയത്. എഐടിയുസി പ്രവര്‍ത്തകര്‍ ച്ചത്തില്‍ മുദ്രാവാക്യം വിളിച്ചതാണ് തര്‍ക്കത്തിന് കാരണം.
ഇതിനു പിന്നാലെ സിഐടിയു പ്രവര്‍ത്തകര്‍ എഐടിയുസിയുടെ സമരപ്പന്തലിലേക്ക് പ്രകടനം നടത്തി. ഇത് തടയാന്‍ പോലീസ് റോഡിനു കുറുകെ വാഹനമിട്ടു. ഇതോടെ ഇരുപക്ഷവും പരസ്പരം കല്ലേറ് നടത്തി. പോലീസ് ഇടപെട്ട് പ്രവര്‍ത്തകരെ പിരിച്ചുവിട്ടെങ്കിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്.