തിരുവനന്തപുരം: പൊതുപണിമുടക്കിനെതിരായ ആദ്യ ദിനത്തില്‍ സെക്രട്ടേറിയറ്റില്‍ ഹാജരായത് 32 പേര്‍. ആകെ 4,828 ജീവനക്കാരാണ് സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്നത്. ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസ് യൂണിയനില്‍ പെട്ടവരാണ് ഇന്ന് ഹാജരായിരിക്കുന്നത്.
അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കു ഹാജരാകാതിരിക്കുന്നത് വിലക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് വിലക്കി സര്‍ക്കാര്‍ ഇന്നു തന്നെ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
പണിമുടക്കിന്റെ ഭാഗമായി ജോലിക്കു ഹാജരാകാതിരിക്കുന്ന ജീവനക്കാര്‍ക്ക് അവധിയായി കണക്കാക്കി ശന്പളം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ജീവനക്കാരുടെ പണിമുടക്ക് നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരേ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.