പണിമുടക്ക്: നാടുമുഴുകന്‍ കട അടപ്പിച്ചു; സി.പി.എം ഭരിക്കുന്ന ബാങ്കില്‍ ജോലിക്ക് തടസ്സമില്ല

തൃശൂര്‍: ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ശക്തമായിരിക്കേ് ഇന്നു തുറക്കാന്‍ ശ്രമിച്ച മുഴുവന്‍ കടകളും സമരാനുകൂലികള്‍ അടപ്പിച്ചു. എന്നാല്‍ സി.പി.എം ഭരണസമിതി ഭരിക്കുന്ന തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ജീവനക്കാര്‍ ജോലിക്ക് കയറി. ജീവനക്കാരെ അകത്താക്കി ബാങ്കിന്റെ ഷട്ടര്‍ അടച്ചു പുറത്തുനിന്ന് സെക്യുരിറ്റി പൂട്ടി. അകത്തിരുന്ന് ജീവനക്കാര്‍ ജോലി ചെയ്യുകയാണ്.

സി.പി.എം സംസ്ഥാന സമിതിയംഗം എം.കെ കണ്ണന്‍ ഉള്‍പ്പെടുന്ന ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. എന്നാല്‍ ഇടപാടുകാരെ പ്രവേശിപ്പിക്കുന്നില്ല.

സംസ്ഥാന വ്യാപകമായി വഴി തടയലും കടകള്‍ അടപ്പിക്കുകയും ചെയ്യുമ്പോഴാണ് സി.പി.എം ഭരണസമിതിയുള്ള ബാങ്കില്‍ ജോലി നടക്കുന്നത്.

ബാങ്കിലെ കമ്പ്യൂട്ടര്‍ നന്നാക്കുകയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഫെഡറല്‍ ബാങ്കും സ്‌റ്റേറ്റ് ബാങ്കും ഇന്നലെ പ്രവര്‍ത്തിച്ചിരുന്നല്ലോ എന്നാണ് ഇവരുടെ വിശദീകരണം.

Print Friendly, PDF & Email

Leave a Comment

More News