പാലക്കാട് അയ്യപുരം ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികളെ അനുസരണം അടിച്ചുപഠിപ്പിച്ചു; സെക്രട്ടറി രാജിവച്ചു

പാലക്കാട്: പാലക്കാട് അയ്യപുരം ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് മര്‍ദ്ദനം. അനുസരണം പഠിപ്പിക്കാനാണ് കുട്ടികളെ അടിച്ചത്. ആരോപണം നേരിടുന്ന ശിശുസംരക്ഷണ കേന്ദ്രം െസക്രട്ടറി രാജിവച്ചു.

കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നോര്‍ത്ത് പോലീസ് അന്വേഷണം നടത്തും. കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെ സെക്രട്ടറി രാജിവച്ചു.

നേരത്തെ നടന്ന മര്‍ദ്ദനമാണെന്നും ഇപ്പോള്‍ ചിത്രം പ്രചരിക്കുന്നത് ജീവനക്കാര്‍ക്കിടയിലെ ശീതസമരമാണെന്നും പോലീസ് സംശയിക്കുന്നു. ഒരു വര്‍ഷമായി മര്‍ദ്ദനം നടക്കുന്നുണ്ടെന്നാണ് സൂചന.

വിജയന്‍ സാര്‍ തങ്ങളെ അടിച്ചുവെന്ന് കുട്ടികള്‍ പറയുന്നത് വീഡിയോയില്‍ കാണാം. അനുസരിക്കാത്തതിനും രാത്രി ഫോണ്‍ വിളിക്കുമ്പോള്‍ കരഞ്ഞതിനുമാണ് അടിക്കുന്നത്. സ്‌കെയിലും വടിയും ഉപയോഗിച്ചാണ് അടിക്കുന്നതെന്നും കുട്ടികള്‍ പറയുന്നുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News