കോഴിക്കോട് വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലെത്തി അയല്‍വാസിയായ യുവാവ് തീകൊളുത്തി മരിച്ചു; യുവതിക്കും സഹോദരനും പൊള്ളലേറ്റു

കോഴിക്കോട്: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി മരിച്ചു. ജാതിയേരി പൊന്‍പറ്റ വീട്ടില്‍ രത്‌നേഷ് (42) ആണ് മരിച്ചത്. പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് സംഭവം

കോഴിക്കോട് നാദാപുരം ജാതിയേരി കല്ലുമ്മലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. പെട്രോളുമായി യുവതിയുടെ വീട്ടിലെത്തിയ അയല്‍വാസിയായ യുവാവ് കോണി ഉപയോഗിച്ചാണ് ഇരുനില കെട്ടിടത്തിന് മുകളില്‍ കയറിയത്. പെട്രോള്‍ ഒഴിച്ച് കിടപ്പുമുറിയില്‍ തീയിട്ട് യുവതിയെ കൊലപ്പെടുത്താനായിരുന്നു ശ്രമം.

വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് അയല്‍വാസികള്‍ ബഹളം വച്ച് നാട്ടുകാര്‍ ഓടികൂടിയതോടെ ഇയാള്‍ സ്വയം തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവതിക്കും സഹോദരനും സഹോദര ഭാര്യയ്ക്കും പൊള്ളലേറ്റുു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രത്നേഷ് ഇലക്ട്രീഷ്യനാണ്. രത്നേഷിന് പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ പെണ്‍കുട്ടിയെ മുന്‍പും ശല്യപ്പെടുത്തിയതായി പരാതിയുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News