പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വീടിനുള്ളിൽ നിന്ന് മാറ്റണമെന്നും, ഇല്ലെങ്കിൽ വീട്ടിൽ നിന്ന് പുറത്താക്കുമെന്നും വീട്ടുടമസ്ഥൻ ഭീഷണിപ്പെടുത്തിയതായി പരാതി. ചൊവ്വാഴ്ച മധ്യപ്രദേശ് പോലീസ് കമ്മീഷണറുടെ ഓഫീസിൽ വെച്ച് നടന്ന പൊതു ചർച്ചയിലാണ് പിർഗലി സ്വദേശിയായ യൂസഫ് പരാതിയുമായി എത്തിയത്.
പ്രധാനമന്ത്രി മോദിയുടെ ആരാധകനായ യൂസഫ് തന്റെ വാടക വീട്ടിൽ മോദിയുടെ ചിത്രം വെച്ചിരുന്നു. എന്നാൽ വീട്ടുടമ യാക്കൂബ് മൻസൂരിയും സുൽത്താൻ മൻസൂരിയും ഈ ചിത്രം വീടിനകത്തെ പ്രദര്‍ശിപ്പിക്കുന്നതിനെ എതിർക്കുകയാണെന്നാണ് പരാതി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യാൻ വീട്ടുടമ സമ്മർദം ചെലുത്തുന്നുവെന്നാണ് യൂസഫിന്റെ ആരോപണം. ഇതിന് വിസമ്മതിച്ചപ്പോൾ വീട്ടുടമസ്ഥൻ ഇയാളെ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. അതിനുശേഷമാണ് പൊതു ഹിയറിംഗിൽ വിഷയം അവതരിപ്പിക്കാൻ യൂസഫ് തീരുമാനിച്ചത്.
യൂസഫിന്റെ പരാതി കണക്കിലെടുത്ത് സദർ ബസാർ ടിഐയോട് ഇക്കാര്യം അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഡീഷണൽ ഡിസിപി മനീഷ പതക് സോണി പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ ചിത്രം നീക്കം ചെയ്യാൻ ഭൂവുടമ സമ്മർദ്ദം ചെലുത്തുന്നുവെന്ന് പരാതിക്കാരൻ പബ്ലിക് ഹിയറിംഗില്‍ വന്നിരുന്നുവെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രധാനമന്ത്രി മോദിയിൽ ആകൃഷ്ടനായ യൂസഫ് ചിത്രം നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നത് ഒരാളുടെ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.