ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വേദിയായ പ്രവാസിശ്രീയുടെ നേതൃത്വത്തിൽ ബഹ്റൈന്‍
മാതൃദിനാഘോഷത്തിന്റെ ഭാഗമായി സൽമാബാദ് അൽഹിലാൽ ആശുപത്രിയുമായി ചേർന്ന് ഏപ്രിൽ 1 വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ സല്‍മാബാദ് അല്‍ഹിലാല്‍ ആശുപത്രിയില്‍ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
സാധാരണ പരിശോധനകള്‍ക്കു പുറമേ കിഡ്നി, കരള്‍ പരിശോധനകള്‍ ഉള്‍പ്പടെ ഡോക്ടറുടെ വിദഗ്ധോപദേശവും സൗജന്യമായി നടത്തുന്നു.
വനിതകൾക്ക് വേണ്ടി അല്‍ഹിലാല്‍ ആശുപത്രിയിലെ സീനിയര്‍ ലേഡി ഡോക്ടര്‍ ഡോ. പ്രിത്വി രാജ് പങ്കെടുക്കുന്ന ‘പ്രീ ആന്‍ഡ് പോസ്റ്റ്നാറ്റല്‍’ എന്ന വിഷയത്തില്‍ ഹെൽത്ത് സെമിനാറും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 39043910, 33738091 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് പ്രവാസിശ്രീ ഭാരവാഹികള്‍ അറിയിച്ചു.