തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരേ അപ്പീലിന് പോകാന്‍ പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതി നല്‍കി. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അടുത്ത ദിവസങ്ങളില്‍ തന്നെ വിധിക്കെതിരേ പ്രോസിക്യൂഷന്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിക്കും
വിധിക്കെതിരെ കന്യാസ്ത്രീയും അപ്പീല്‍ നല്‍കുന്നുണ്ട്. കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ജനുവരി 14ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. 2018 ജൂണ്‍ 28ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ 105 ദിവസം നീണ്ട വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്.