റിതൊ(നേവഡ): രണ്ടാഴ്ച മുന്‍പ് നോര്‍തേണ്‍ നവേഡയില്‍ നിന്ന് അപ്രത്യക്ഷമായ 18 കാരിയുടെ മൃതദേഹം മാര്‍ച്ച് 29 ചൊവ്വാഴ്ച കണ്ടെത്തി. മാര്‍ച്ച് 12നാണ് നയോമി റിയോനെ തട്ടിക്കൊണ്ടുപോയത്. ഇവരെ കണ്ടെത്തുന്നതിനു പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരുന്നു. സംഭവത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 ഡോളര്‍ എഫ്.സി.ഐ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
നോര്‍ത്തേണ്‍ നവേഡയിലെ ഉള്‍പ്രദേശത്തെ സൈറ്റില്‍ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മാര്‍ച്ച് 30 ബുധനാഴ്ച നടത്തിയ ഓട്ടോപ്‌സിക്ക് ശേഷം മൃതദേഹം നയോമിയുടെതാണെന്ന് സ്ഥിരീകരിച്ചു.
ബുധനാഴ്ച രാവിലെ ഈ സംഭവത്തോടനുബന്ധിച്ച് 41 വയസ്സുള്ള, നിരവധി കേസുകളില്‍ പ്രതിയായ ട്രോയ് ഡ്രൈവറെ അറസ്റ്റു െചയ്തിരുന്നു. ഇയാള്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി കിഡ്‌നാപ്പിംഗിന് കേസെടുത്തിട്ടുണ്ട്. 750,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇയാളെ ലിയോണ്‍ കൗണ്ടി ജയിലിലടച്ചു.
മാര്‍ച്ച് 12ന് വാള്‍മാര്‍ട്ട് പാര്‍ക്കിംഗ് ലോട്ടിലാണ് ഇവരെ അവസാനമായി കണ്ടത്. മൂന്നു ദിവസത്തിുന ശേഷം ഇവരുടെ കാര്‍ സമീപത്തുള്ള പെയിന്റ് നിര്‍മ്മാണ കമ്പനിയുടെ പാര്‍ക്കിംഗ് ലോട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ട്രോയ് ഡ്രൈവര്‍ ഇവരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊല്ലപ്പെടുത്തിയിരിക്കാമെന്നാണ് പോലീസിന്റെ പ്രഥമ നിഗമനം.