കൊച്ചി: ദിലീപുമായി വേദി പങ്കിട്ടത് വിവാദമായതില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. ദിലീപിന്റെ വീട്ടില്‍ ചായ കുടിക്കാന്‍ പോയതല്ല. ഫിയോക്കിന്റെ പ്രതിനിധികളുടെ ക്ഷണപ്രകാരമാണ് പോയത്. തനിക്കും മധുപാലിനും ഉള്ള സ്വീകരണമാണ് അവിടെ നടന്നതെന്നും രഞ്ജിത്ത് പറഞ്ഞു. ചലച്ചിത്ര പ്രവര്‍ത്തകരുമായുള്ള ബന്ധം തുടരുമെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു. തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് സംഘടിപ്പിച്ച അനുമോദന ചടങ്ങിലാണ് ഇരുവരും വേദി പങ്കിട്ടത്.
രഞ്ജിത്തിനെ വേദിയിലേക്ക് ക്ഷണിച്ചത് ദിലീപായിരുന്നു. രഞ്ജിത്തിനെ പുകഴ്ത്തിയായിരുന്നു ചടങ്ങില്‍ ദിലീപ് സംസാരിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ കെല്‍പ്പുള്ളയാളാണ് രഞ്ജിത്ത് എന്നായിരുന്നു ദിലീപ് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞത്. തീയറ്റര്‍ ഉടമകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്ന് മറുപടി പ്രസംഗത്തില്‍ രഞ്ജിത്ത് വ്യക്തമാക്കി.