കുവൈറ്റ്: കുവൈറ്റിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്), ഡോ. സുകുമാര്‍ അഴീക്കോടിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഗുരുസാഗര പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. രചനാ സാഹിത്യ മേഖലയില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയ വ്യക്തിക്കാണ് പുരസ്‌കാരം നല്‍കുക.
2012 മുതല്‍ 2022 വരെയുള്ള കാലയളവില്‍ കുവൈറ്റില്‍ താമസക്കാരായിരുന്ന മലയാളി എഴുത്തുകാരില്‍ നിന്നുമാണ് മലയാള സാഹിത്യ രചനകള്‍ അവാര്‍ഡിനായി ക്ഷണിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ പ്രസിദ്ധീകരിച്ച സൃഷ്ടികളാണ് അവാര്‍ഡിനായി പരിഗണിക്കുക. ലഭിക്കുന്ന നാമനിര്‍ദേശങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സാഹിത്യപ്രതിഭക്ക് സുകുമാര്‍ അഴീക്കോട് സ്മാരക ഗുരുസാഗര പുരസ്‌ക്കാരം സമ്മാനിക്കും.
അപേക്ഷകര്‍ തങ്ങളുടെ മികവുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍, അവാര്‍ഡിന് പരിഗണിക്കേണ്ട രചന സാഹിത്യത്തിന്റെ പ്രസിദ്ധീകരിച്ച കോപ്പി എന്നിവ സഹിതം നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ 2022 ഏപ്രില്‍ 30 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. രചയിതാവിനു സ്വന്തമായോ , രചയിതാവിനു വേണ്ടി വായനക്കാര്‍ക്കോ അഭ്യുദയകാംക്ഷികള്‍ക്കോ അവാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്.
അവാര്‍ഡ് ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. വിശദവിവരങ്ങള്‍ക്ക് 60618494 എന്ന വാട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
സലിം കോട്ടയില്‍