കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനെ എതിര്‍ത്ത് സി.പി.എം കൗണ്‍സിലറുടെ കുടുംബം. കഴക്കൂട്ടത്ത് കോര്പറേഷന് കൗണ്‍സിലര്‍ എല്‍.എസ് കവിതയുടെ വീട്ടില്‍ പ്രചാരണത്തിന് എത്തിയ മുരളീധരനെയും ബി.ജെ.പി പ്രവര്‍ത്തകരെയുമാണ് കൗണ്‍സിലറുടെ അച്ഛനും അമ്മയുമാണ് പദ്ധതിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചത്.
ഞങ്ങളുടെ വീട്, ഞങ്ങളുടെ സ്ഥലം, ഞങ്ങള്‍ വിട്ടുകൊടുക്കും. പിണറായി വിജയന് ജനനായകന് എന്നീ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. വി.മുരളീധരന് കാര്യങ്ങള്‍ വിശദീകരിക്കാന്‍ തുടങ്ങിയെങ്കിലും അവര്‍ മുദ്രാവാക്യം തുടര്‍ന്നുകൊണ്ടിരുന്നു. ഇതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പിന്തിരിപ്പിച്ച് തിരിച്ചുപോകുകയായിരുന്നു.
സി.പി.എമ്മിന്റെ സമീപനം തുറന്നുകാട്ടാനാണ് കൗണ്‍സിലറുടെ വീട്ടില്‍ പോയതെന്ന വി.മുരളീധരന് പിന്നീട് പ്രതികരിച്ചു.