റാന്നി: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ആറാം നമ്പര്‍ ജനറേറ്ററിന് തീപിടിച്ചു. ഇതേതുടര്‍ന്ന ജനറേറ്ററിന്റെ പ്രവര്‍ത്തനം തകരാറിലായി. വൈദ്യുതി ഉത്പാദനത്തില്‍ 60 മെഗാവാട്ട കുറവ് വരുമെന്നാണ് സൂചന.
നേരത്തെ നാലാം നമ്പര്‍ ജനറേറ്റര്‍ കത്തിയിരുന്നു. ഇതോടെ വൈദ്യുതി ഉത്പാദനത്തില്‍ മൊത്തം 115 മെഗാവാട്ട് കുറവ് വരും. എന്നാല്‍ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരില്ലെന്നാണ് സൂചന.
പ്രതിവര്‍ഷം 1338 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് പത്തനംതിട്ട മൂഴിയാറില്‍ സ്ഥിതിചെയ്യുന്ന ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ശബരിഗിരി. ജലവൈദ്യുതപദ്ധതി. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുതപദ്ധതിയാണ് ഇത് . പദ്ധതിയില്‍ 5 ജലസംഭരണികളും 7 അണക്കെട്ടുകളും ഒരു പവര്‍ ഹൗസും ഉള്‍പ്പെടുന്നു.
ജനറേറ്ററിന്റെ തകരാര്‍ കാലപ്പഴക്കംമൂലമാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ജനറേറ്റര്‍ അടുത്ത വര്‍ഷം മാറ്റാനിരുന്നതാണ്. സ്ഥിതി വിലയിരുത്താന്‍ ചീഫ് എന്‍ജിനീയര്‍ ഉള്‍പ്പെടുന്ന സംഘം സ്ഥലത്തെത്തും. എന്നു പ്രവര്‍ത്തിക്കാനാവുമെന്ന് ഇപ്പോള്‍ പറയാനാവില്ല. 60 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് പരിഹരിക്കുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.