തിരുവനന്തപുരം: ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഫയര്‍ഫോഴ്‌സ് പരിശീലനം നല്‍കിയ സംഭവത്തില്‍ ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. അഗ്നിശമന സേന മേധാവി ബി.സന്ധ്യയാണ് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ മാസം 30ന് ആലുവ മുനിസിപ്പല്‍ ഓഡിറ്റോറിയത്തിലാണ് പരിശീലന പരിപാടി നടന്നത്.
പരിശീലനത്തിന് മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്നും സംഘടനകള്‍ക്ക് അഗ്നിരക്ഷാസേന പരിശീലനം നല്‍കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ല, റീജിയണല്‍ ഓഫീസര്‍മാര്‍ക്കും പരിശീലനത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുമടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ നല്‍കുന്നതാണ് റിപ്പോര്‍ട്ട്.
പോപ്പുലര്‍ ഫ്രണ്ടിന്റെ റെസ്‌ക്യു ആന്റ് റിലീഫ് ടീമിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലാണ് അഗ്നിശമന സേനാ യൂണിറ്റ് പരിശീലനം നല്‍കിയത്.