തൃശൂര്‍: ചേര്‍പ്പില്‍ യുവാവിനെ സഹോദരന് ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി കെ.ജെ. സാബുവിന്റെ സുഹൃത്ത് സുനില്‍ ആണ് പിടിയിലായത്. ബാബുവിനെ കുഴിച്ചിടാന്‍ സാബുവിനെ സഹായിച്ചത് സുനിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇയാള്‍ കുറ്റം സമ്മതിച്ചു. മാര്‍ച്ച് 19നാണ് സംഭവം. പതിവായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന ബാബുവിനെ സാബു കഴുത്ത് ഞെരിച്ച ശേഷം കുഴിച്ച് മൂടുകയായിരുന്നു.
എന്നാല്‍ കഴുത്ത് ഞെരിച്ചപ്പോള്‍ ബാബു അബോധാവസ്ഥയിലായി. ബാബു മരിച്ചുവെന്ന് കരുതി സാബു കുഴിച്ചിടുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ബാബുവിന്റെ ശ്വാസകോശത്തില്‍ നിന്നും മണ്ണ് കണ്ടെടുത്തതിനെ തുടര്‍ന്നാണ് പോലീസ് സംഘം ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്