സിനിമാ ജാലകം ‘കുഞ്ഞു കണ്ണുകളിലൂടെ’ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: മലയാളി കുട്ടികളുടെ സര്‍ഗ്ഗവേദിയായ ബാലവേദി കുവൈറ്റ് ഫഹഹീല്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിനിമാ ജാലകം ‘കുഞ്ഞു കണ്ണുകളിലൂടെ’ എന്ന പരിപാടിയും മലയാളം മിഷന്‍കുവൈറ്റ് ചാപ്റ്റര്‍- ഫഹഹീല്‍ മേഖല പഠനോത്സവത്തില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.

മംഗഫ് കല സെന്ററില്‍ ബാലവേദി ഫഹഹീല്‍ പ്രസിഡന്റ് ഋഷി പ്രസീദ് ന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി പ്രൊഫസര്‍ വി അനികുമാര്‍ ഉത്ഘാടനം ചെയ്തു. ബാലവേദി ഫഹഹീല്‍ മേഖല സെക്രട്ടറി ആന്‍സിലി തോമസ് സ്വാഗതവും, കല കുവൈറ്റ് സാഹത്യവിഭാഗം സെക്രട്ടറി കവിത അനൂപ് , ബാലവേദി ജനറല്‍ കണ്‍വീനര്‍ തോമസ് ചെപ്പുകുളം എന്നിവര്‍ ആശംസകളും നേര്‍ന്ന ചടങ്ങില്‍ ബാലവേദി ചാച്ചാച്ചി ക്ലബ് പ്രസിഡന്റ് ഫാത്തിമ ഷാജു നന്ദിയും രേഖപെടുത്തി.

തുടര്‍ന്ന് പ്രശസ്ത സിനിമാ സംവിധായകന്‍ നിഷാദ് കാട്ടൂരിന്റെ സിനിമാ കളരിയും, മാതൃഭാഷ പഠനോതസവ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. ചടങ്ങില്‍ മാതൃഭാഷ ജനറല്‍ കണ്‍വീനര്‍ വിനോദ് കെ ജോണ്‍, കല കുവൈറ്റ് സാമൂഹ്യ വിഭാഗം സെക്രട്ടറി ജ്യോതിഷ് പി ജി , കേന്ദ്ര കമ്മിറ്റി അംഗം ബിജോയ്, മേഖല പ്രസിഡന്റ് പ്രസീത് കരുണാകരന്‍, മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ അംഗം സനല്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കുട്ടികളുടേയും രക്ഷാകര്‍ത്താക്കളുടേയും നിറഞ്ഞ പങ്കാളിത്തംകൊണ്ട് പരിപാടി ശ്രദ്ധേയമായിരുന്നു.

സലിം കോട്ടയില്‍

 

 

Print Friendly, PDF & Email

Leave a Comment

More News