ഹൂസ്റ്റൻ: മാർച്ച് 26ന് ഹൂസ്റ്റനിൽ അരങ്ങേറിയ കെ എച്ച് എൻ എ ശുഭാരംഭം അക്ഷരാർത്ഥത്തിൽ ഒരു മിനി കൺവൻഷൻ തന്നെയായി മാറി. സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഒഴുകിയെത്തിയ പുരുഷാരo സ്റ്റാഫോർഡിലെ സെൻറ് ജോസഫ് ഹാൾ നിറഞ്ഞു കവിഞ്ഞു. 800 ൽ അധികം ആളുകൾ പങ്കെടുത്ത ഒരു ശുഭാരംഭം KHNA യുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.
12ാ മത് കൺവൻഷൻ ശുഭാരംഭത്തിന് 12 അമ്മമാർ ഭദ്രദീപം തെളിയിച്ചതോടെ തുടക്കം കുറിച്ചു. കെ എച്ച് എൻ എയുടെ അഭിമാന ചുവടുവയ്പായ ‘മൈഥിലി മാ’ ചെയർപേഴ്സൻ പൊന്നു പിള്ള ആദ്യത്തെ തിരി തെളിയിച്ചു തുടർന്ന് 11 അമ്മമാരും.
ആതിര സുരേഷ് ആലപിച്ച പ്രാർത്ഥനക്കു ശേഷം അരിസോണ കൺവൻഷനിൽ നിന്നും പ്രസിഡൻ്റ ജി കെ പിള്ള ഏറ്റുവാങ്ങിയ ധ്വജം സതേൺ റീജിയണൽ വൈസ് പ്രസിഡൻ്റ് ശ്രീമതി പൊടിയമ്മ പിള്ളയിൽ നിന്നും സ്വീകരിച്ച് സദസ്സിനു സമർപ്പിച്ച് ഇൻഡ്യൻ കോൺസൽ ജനറൽ ബഹു. അസീം ആർ മഹാജൻ ശുഭാരംഭം ഉത്ഘാടനം ചെയ്തു. പ്രശസ്ത നടൻ, സംവിധായകൻ, മിമിക്രി ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനായ രമേഷ് പിഷാരടി യുവനടി അനുശ്രീ എന്നിവർ ചടങ്ങിനു സാക്ഷിയായി.
അതിനുമുമ്പ് നടന്ന ഘോഷയാത്രയിൽ ചെണ്ടമേളം താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ വിശിഷ്ടാതിത്ഥികളായ ഇൻഡ്യൻ കോൺസൽ ജനറൽ അസീം മഹാജൻ, ഡോ. ദർശന മനയത്ത് (യൂണി. ഓഫ് ടെക്സാസ് ഓസ്റ്റിൻ), നടൻ രമേഷ് പിഷാരടി, നടി അനുശ്രീ, ഡോ. അരുൺ വർമ്മ (സീതാറാം ഫൗണ്ടേഷൻ പ്രസിഡൻറ്), അനിയൻ തയ്യിൽ (എസ് എൻ ജി എം പ്രസിഡണ്ട്) എന്നിവരെ സ്വീകരിച്ചാനയിച്ചു. ഘോഷയാത്രയും പരിപാടികളും പ്രസിഡൻ്റ് ജി കെ പിള്ള, കൺവൻഷൻ ചെയർമാൻ രഞ്ജിത് പിള്ള വൈസ് പ്രസിഡൻറ് ഷാനവാസ്, എക്സി കൂട്ടിവ് സെക്രട്ടറി സഞ്ജീവ് പിള്ള, സെക്രട്ടറി സുരേഷ് നായർ, ട്രഷറർ ബാഹുലേയൻ രാഘവൻ, ജോ. സെക്രട്ടറി ഉണ്ണി മണപ്പുറത്ത്, ജോ. ട്രഷറർ വിനോദ് വാസുദേവൻ, ട്രസ്റ്റി ചെയർമാൻ ഡോ. രാംദാസ് പിള്ള, വൈസ് ചെയർമാൻ സോമരാജൻ നായർ, മാധവൻ നായർ, കൺവെൻഷൻ ജനറൽ കൺവീനെർ അശോകൻ കേശവൻ, രേഷ്മ വിനോദ്, സുബിൻ കുമാരൻ, ദിലീപ് ശശിധരകുരുക്കൾ, പ്രകാശൻ ദിവാകരൻ, സുരേന്ദ്രൻ കളത്തിൽതാഴെ, ശശിധരൻ പിള്ള, മുരളി കേശവൻ, അനിത മധു, ഗിരിജ ബാബു, ലക്ഷ്മി, അജിത, മിനി എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.
ഹ്യൂസ്റ്റൺ ഗേൾസ് അവതരിപ്പിച്ച മനോഹരമായ തിരുവാതിരയോടെ പരിപാടികൾക്ക് ആരംഭം കുറിച്ചു. ഓറിയന്റഷൻ കമ്മറ്റി ചെയർമാൻ ദിലീപ് ശശിധര കുരുക്കൾ സ്വാഗതമാശംസിച്ചു. തുടർന്നാണ് അമ്മമാരുടെ ഭദ്രദീപം കൊളുത്തൽ ചടങ്ങു നടന്നത്. കെ എച് എൻ എ യുടെ അഭിമാന കാൽവെയ്പ്പായ അമ്മമാരെ സംരക്ഷിക്കൽ എന്ന ആശയവുമായി മുന്നോട്ടുവച്ച “മൈഥിലി മാ” എന്ന പരിപാടിയെ കുറിച്ച് ശ്രീലേഖ ഉണ്ണി, ആതിര സുരേഷ് എന്നിവർ വിവരിച്ചു.
കെ എച് എൻ എ ശുഭാരംഭത്തിനു കുളത്തൂർ അദ്വൈതാശ്രമം ആചാര്യൻ ശ്രി ചിദാനന്ദപുരി സ്വാമികൾ, ചേങ്കോട്ടുകോണം ആശ്രമാചാര്യൻ ശ്രീശക്തി ശാന്താനന്ദ മഹർഷി, ശിവഗിരി മഠാധിപതി ശ്രി സച്ചിദാന്ദ സ്വാമികൾ തുടങ്ങിയവർ സൂം വഴി ആശംസ നേർന്നു. തുടർന്ന് പ്രസിഡണ്ട് ശ്രി ജി കെ പിള്ള അടുത്തവർഷം നടക്കുന്ന കൺവൻഷന്റെ പ്രത്യേകതകളും നടപ്പാക്കാൻ ഉദ്ദ്യേശിക്കുന്ന പദ്ധതികളെയും കുറിച്ച് സംസാരിച്ചു.
സംഘടനയുടെ കെട്ടുറപ്പും പ്രവർത്തനങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്നതിനൊപ്പം സഹായം ആവശ്യമുള്ളവരിലേ ക്കെത്തിക്കാൻ പ്രവർത്തകരെ സജ്ജമാക്കുമെന്നു പിന്നീട് പ്രസംഗിച്ച മുൻ പ്രസിഡന്റും ട്രസ്റ്റി ചെയർമാനുമായ ഡോ. രാംദാസ് പിള്ള പറഞ്ഞു.
കെ എച് എൻ എ ക്കു മലയാളം സംസ്കൃതം തുടങ്ങിയ ഭാഷകൾ കുട്ടികളിലെക്കെത്തിക്കുന്നതിനായി യൂണിവേഴ്സിറ്റിയുടെ പരിപാടികളെക്കുറിച്ചു ഡോ. ദർശന മനെയ്ത് സംസാരിച്ചു. ഇന്ന് ഓസ്റ്റിൻ കാമ്പസിൽ നിലനിൽക്കുന്ന മലയാളം, സംസ്കൃതം ഡിപാർട്മെന്റുകൾ തുടർന്നും നടത്തിക്കൊണ്ടുപോകാൻ കെ എച് എൻ എ പോലെയുള്ള സംഘടനകളുടെയും അമേരിക്കയിലെ മലയാളികളുടെയും സഹായം അനിവാര്യമാണെന്ന് ഡോ. ദർശന അഭ്യർഥിച്ചു. കെ എച് എൻ എ യുടെ എല്ലാപരിപാടികൾക്കും ഹ്യൂസ്റ്റൺ ശ്രീനാരായണ മിഷെൻറെ എല്ലാ പിന്തുണയും പ്രസിഡണ്ട് ശ്രി അനിയൻ തയ്യിൽ വാഗ്ദാനം നൽകി.
തുടർന്ന് അടുത്തവർഷം നടത്താനുദ്ദേശിക്കുന്ന ലോക ഹിന്ദു ഉച്ചകോടിയെ കുറിച്ചു ശ്രി മാധവൻ നായർ (ന്യൂജേഴ്സി), സുനിത റെഡ്ഡി (ലോസ് അഞ്ചെലസ്), എച് കോർ എന്ന പരിപാടിയെ കുറിച്ച് ഡോ. ബിജു പിള്ള, വേദിക് യൂണിവേഴ്സിറ്റി രൂപീകരിക്കുന്നതിനെകുറിച്ച് ഡോ. ഉണ്ണികൃഷ്ണൻ തമ്പി (ന്യൂയോർക്), ടെംപിൾ ബോർഡ് പരിപാടിയെകുറിച്ചു ആതിര സുരേഷ് (കാലിഫോർണിയ), യോഗ പരിശീലന കേന്ദ്രങ്ങൾ തുറക്കുന്നതിനെ കുറിച്ച് സഞ്ജീവ് പിള്ള, ജയശ്രീ, യുവ പദ്ധതികളെക്കുറിച്ചു സൂര്യജിത് എന്നിവർ വിഡിയോ പ്രദർശന സഹായത്തോടെ സദസ്സിനു വിവരിച്ചു കൊടുത്തു.
പരിപാടിയുടെ മെഗാ സ്പോൺസർ ശ്രീ രാജേഷ് വർഗീസിന് രമേഷ് പിഷാരടി ഫലകം നൽകി ആദരിച്ചു. യുവജനോത്സവത്തെ വെല്ലുന്ന കലാപരിപാടികളാണ് ശുഭാരംഭം സന്ധ്യയിൽ അരങ്ങേറിയത്. പ്രത്യേകിച്ചും ഡോ. കല ഷാഹിയും (വാഷിംഗ്ടൺ ഡി സി) സംഘവും അവതരിപ്പിച്ച ശാശ്ത്രീയ നൃത്തവും, സോബിയ സുധീപ് (അറ്റ്ലാന്റ), രശ്മി സുരേന്ദ്രൻ, നിഖിത, നിവേദ അനൂപ്, റിതിക നായർ, അമേയ വിമൽ, മീനാക്ഷി നായർ, ലിപ്സ വിജയ്, ദിവ്യ, ലക്ഷ്മി ഗോപിനാഥ്, ഗൗരി, ശ്രീലക്ഷ്മി, നിധി നവീൻ, നേഹ സുഭാഷ്, അദ്യ വിനോദ്, മേഘ തുടങ്ങിയവർ വിവിധ നൃത്ത നർത്യങ്ങൾ അവതരിപ്പിച്ചു. മധു ചേരിക്കൽ, സൂര്യജിത്, ആര്യമൻ ഇളയിടം, വേണുനാഥ് മനോജ് എന്നിവരുടെ ഗാനാലാപവും സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി.
അതിനുശേഷം രമേശ് പിഷാരടിയും അനുശ്രീയും ചേർന്ന് നടത്തിയ ചോദ്യോത്തരവേളയിലൂടെ പുരോഗമിച്ച ചിരിയരങ് സദസ്സിനു നവ്യാനുഭവം പകർന്നു. കെ എച് എൻ എ ജോയിന്റ്സെക്രട്ടറി ഉണ്ണി മണപ്പുറത് നന്ദിപ്രകാശനം നടത്തി.
ഗോപിനാഥ കുറുപ്പ്, ഡോ . നിഷ നായർ, ജി കെ നായർ (ന്യൂയോർക്), ഡോ കലാ ഷാഹി, , സുനിതാ റെഢി, ഡോ. ബിജു പിള്ള,സുചി വാസവൻ, ശ്രീജിത് ശ്രീനിവാസൻ, ബാബു തിരുവല്ല, സൂര്യജിത് സുഭാഷിതൻ, ഡയസ് ദാമോദരൻ, സുരേന്ദ്രൻ കളത്തിൽ താഴെ, മുരളി കേശവൻ, ഗോപകുമാർ ഭാസ്കരൻ, ശശിധരൻ പിള്ള അനിതാ മധു, ഗിരിജാ ബാബു, വസന്താ അശോകൻ തുടങ്ങി ഒട്ടേറെ പേർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
തുടർന്ന് അരങ്ങേറിയ കലാപരിപാടികൾ യുവജനോത്സവത്തെയും വെല്ലുന്ന തരത്തിലായിരുന്നു. അനിൽ ആറൻമുള, രേഷ്മ വിനോദ്, നിഖിൽ (സാൻ അന്റോണിയോ) എന്നിവർ എംസി മാരായി പ്രവർത്തിച്ചു