ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഇന്ത്യൻ നഴ്സുമാരുടെ ജിഹ്വയും പ്രതിനിധി സംഘടനയും അമേരിക്കയിലെ പ്രൊഫഷണൽ സംഘടനകളിൽ പ്രമുഖവുമായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഈ വർഷത്തെ ലേഖന മത്സരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. അതോടൊപ്പം സ്റ്റുഡൻറ് സ്കോളര്ഷിപ്പിനും നഴ്സിംഗ് എക്സെലെൻസ് അവാർഡിനും നോമിനേഷനുകളും സ്വീകരിക്കുന്നു. ‘നഴ്സ സ് മെയ്ക്ക് എ ഡിഫറെൻസ്’ എന്നതാണ് ഈ വർഷത്തെ തീം. ഡബിൾ സ്പേസിൽ രണ്ടു പേജിൽ കവിയാത്ത എസ്സെ (250-300 വാക്കുകൾ) awards@inany.org എന്ന ഇമെയിൽ അഡ്രസ്സിൽ അയയ്ക്കണമെന്നു അവാർഡ്‌സ് ആൻഡ് സ്കോളർഷിപ് കമ്മിറ്റി ചെയർ ഗ്രേസ് അലക്സാണ്ടർ അറിയിക്കുന്നു. മത്സരത്തിൽ പങ്കെടുക്കുന്ന ആളിന്റെ പേരോ മറ്റെന്തെങ്കിലും വ്യക്തിപരമായ വിവരമോ എസ്സെ പേജുകളിൽ ഉണ്ടാകരുത്. എസ്സെ എഴുതുന്നയാളുടെ പേര്, വിദ്യഭ്യാസ യോഗ്യത, കോണ്ടാക്ട് (ഫോൺ നമ്പർ, ഇമെയിൽ അഡ്രസ്) എന്നിവ ഒരു കവർ പേജിൽ പ്രത്യേകം ചേർക്കണം. ഏപ്രിൽ 30 ആണ് അവസാന തിയതി.
വാർഷിക സ്‌കോളർഷിപ്പിനുള്ള ആപ്പ്ളികേഷനുകളും ഇന്ത്യൻ നഴ്സസ് അസോസിയേഷൻ സ്വീകരിക്കുന്നുണ്ടെന്നു കമ്മിറ്റി അറിയിക്കുന്നു. നഴ്സിങ്ങിൽ അസ്സോസിയേറ്റ് ഡിഗ്രീക്കോ ബാച്ചലെർസ് ഡിഗ്രീക്കോ ചേർന്നിട്ടുള്ള അസോസിയേഷൻ (INANY) മെമ്പര്മാർ അപ്ലൈ ചെയ്യുന്നതിന് അർഹരാണ്. കഴിഞ്ഞ സെമെസ്റ്ററിൽ കുറഞ്ഞത് 3.0 g.p.a യും ഡിഗ്രി പൂർത്തി ആകുന്നതിനു ഒരു സെമസ്റ്റർ എങ്കിലും ബാക്കി ഉണ്ടായിരിക്കണം.
ഈ വർഷത്തെ ‘ഐനാനീ നേഴ്സ് എക്സലൻസ് അവാർഡ് 2022’ നഴ്സിനുള്ള നോമിനേഷനുകളും അസോസിയേഷൻ മെമ്പര്മാരിൽ നിന്ന് സ്വീകരിക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന നോമിനീ നഴ്‌സിംഗ് പ്രൊഫഷന്റെ ഏറ്റവും മികച്ച ഗുണവിശേഷതകളെ ഉദാഹരിക്കുകയും ഉയർന്ന നിലവാരമുള്ള രോഗി പരിചരണം നൽകുന്നതിൽ മികവ് പുലർത്തുകയും പ്രൊഫഷണൽ നഴ്സിംഗ് പരിശീലനത്തിനുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്തിട്ടുള്ള നേഴ്സ് ആയിരിക്കണം.
സ്കോളര്ഷിപ്പിനും നേഴ്സ് എക്സെലെൻസ് അവാർഡിനും ഉള്ള ആപ്ലിക്കേഷൻ ഫോമുകൾ inany.org വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും. എസ്സെ മത്സരം, സ്കോളർഷിപ്, നേഴ്സ് ഏക്സെലെൻസ് അവാർഡ് വിജയികളെ മെയ് ഏഴിന് നടക്കുന്ന ‘നഴ്സസ് ഡേ’ ആഘോഷ വേളയിൽ ആദരിക്കുന്നതാണ്.
നഴ്സിംഗ് പ്രൊഫെഷൻ, നഴ്‌സുമാർ, നഴ്സിങ്ങിൽ ഉന്നത വിദ്യാഭ്യാസം, വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ആരോഗ്യം, ക്ഷേമം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള ഒരു വേദിയാണ് നഴ്‌സസ് ദിനാഘോഷം നൽകുന്നതെന്ന് INANY യുടെ പ്രസിഡന്റ് ഡോക്ടർ അന്ന ജോർജ് പ്രാധാന്യം നൽകി പറഞ്ഞു. തുടർവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലും കമ്മ്യൂണിറ്റി പരിപാടികളും കമ്മ്യൂണിറ്റി സേവനങ്ങളും സംഘടിപ്പിക്കുന്നതിലൂടെയും പ്രാദേശികവും അന്തർദ്ദേശീയവുമായ ചാരിറ്റി സംരംഭങ്ങളിലൂടെയും അസോസിയേഷന്റെ നേതൃത്വവും അംഗങ്ങളും അതിന്റെ ദൗത്യത്തിൽ ഊർജ്ജസ്വലരാണെന്ന് അവർ എടുത്തുപറഞ്ഞു.