കോട്ടയം പരിയാരം കുഴിയത്തു തൂമ്പുങ്കൽ കുടുംബാഗവും പരേതനായ കെ.എ. എബ്രഹാമിന്റെ ഭാര്യയുമായ റേച്ചൽ എബ്രഹാം ഏപ്രില്‍ 3 ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്ക് കോട്ടയത്ത് അന്തരിച്ചു.
ശവസംസ്കാര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 10:30 സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് പരിയാരം സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കും.
മക്കൾ: സുനിൽ എബ്രഹാം (എംആര്‍എഫ്, സേലം, തമിഴ്നാട്), അനിൽ എബ്രഹാം (യുഎസ്എ).
മരുമക്കൾ: സുനില എബ്രഹാം, അനിത എബ്രഹാം (യുഎസ്എ).
പേരക്കുട്ടികൾ: ഷോൺ എബ്രഹാം, റോണ്‍ എബ്രഹാം, അനിത് എബ്രഹാം, അഷ്ല്ൻ എബ്രഹാം.