ന്യൂയോര്‍ക്ക് : യുക്രെയ്‌നിലുള്ള റഷ്യന്‍ അധിനിവേശത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ജൊബൈഡന്‍ സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണെന്ന് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റന്‍ അഭിപ്രായപ്പെട്ടു. ഏപ്രില്‍ 3 ഞായറാഴ്ച മീറ്റ് ദി പ്രസ്സ് പരിപാടികള്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഹില്ലരി. റഷ്യക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതിനെ ബൈഡനെ അഭിനന്ദിക്കുന്നതിനും ക്ലിന്റന്‍ താല്‍പര്യം പ്രകടിപ്പിച്ചു.
ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തിയില്ലെങ്കില്‍ നവംബറില്‍ നടക്കുന്ന മിഡ് ടേം ഇലക്ഷനിലൂടെ സെനറ്റില്‍ ഭൂരിപക്ഷം പിടിച്ചെടുക്കുക എന്നതു ദുഷ്‌കരമാകുമെന്നും ഹില്ലരി പറഞ്ഞു.
അമേരിക്കയുടെ ഇന്‍ഫ്രാ സ്ട്രക്ക്ച്ചറല്‍ പാക്കേജും, അമേരിക്കന്‍ റസ്‌ക്യൂ പ്ലാനും പാര്‍ട്ടിക്ക് ഗുണകരമാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതിന് ബൈഡന്‍ സ്വീകരിച്ച നടപടികള്‍ പാര്‍ച്ചിക്ക് ഗുണം ചെയ്തില്ലെന്ന് മാത്രമല്ല ദോഷകരമായി ഭവിച്ചുവെന്നും ഹില്ലരി അഭിപ്രായപ്പെട്ടു.
ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്‍ എടുത്ത നല്ല തീരുമാനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത് നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റിക് പാര്‍്ട്ടിയുടെ നില പരുങ്ങലിലാകുമെന്നും ഹില്ലരി പറഞ്ഞു.
അമേരിക്കയിലെ സാധാരണ ജനങ്ങള്‍ റിപ്പബ്ലിക്കന്‍ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ആഗ്രഹിക്കുന്നില്ല, 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഹില്ലരി സ്ഥാനാര്‍ത്ഥിയാകുമോ എന്ന സംശയത്തെ അടിവരയിടുന്നതാണ് ഹില്ലരിയുടെ പ്രസ്താവനയില്‍ നിഴലിക്കുന്നതെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ കണക്കുകൂട്ടുന്നത്.